മാതാവിനെ വൃദ്ധസദനത്തിലാക്കിയശേഷം  വീട് ജെസിബിക്ക് തകർത്തു;  തിരികെയെത്തിയ സാറാമ്മ താമസമാക്കിയത് കുളിമുറിയിൽ;  മകൻ വീട് വച്ച് നൽകി ചിലവിന് തരണമെന്ന് മാതാവ്;  പെരുമ്പാവൂരിലെ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷനും

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പു​ന്ന​യ​ത്ത് കു​ളി​മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന സാ​റാ​മ്മ എ​ന്ന എ​ൺ​പ​തു​കാ​രി​യു​ടെ ര​ക്ഷ​യ്ക്കാ​യി വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ടൽ.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, സാ​റാ​മ്മ​യ്ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​ക്കും മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ​യ്ക്കും കു​ന്ന​ത്തു​നാ​ട് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​യ്ക്കും നി​ര്‍​ദേ​ശ​ങ്ങ​ൾ ന​ല്‍​കി.

ര​ണ്ടു മാ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മെ​ന്നു പ​റ​ഞ്ഞു വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​ക​ൻ പൊ​ളി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നു സാ​റാ​മ്മ പ​റ​യു​ന്നു.

വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​തെ തി​രി​ച്ചു​വ​ന്നു വീ​ട് പൊ​ളി​ച്ചു ക​ള​ഞ്ഞ സ്ഥ​ല​ത്തെ കു​ളി​മു​റി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ലേ​ക്ക് താ​മ​സം മാ​റ്റാ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗം പ​ര​മാ​വ​ധി നി​ര്‍​ബ​ന്ധി​ച്ചെ​ങ്കി​ലും സാ​റാ​മ്മ അ​തി​നു ത​യാ​റാ​യി​ല്ല. ഈ ​മ​ണ്ണി​ല്‍​ത​ന്നെ താ​മ​സി​ക്കാ​ന്‍ മ​ക​ൻ സൗ​ക​ര്യ​മൊ​രു​ക്കി ചെ​ല​വി​നു ത​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

വി​ദേ​ശ​ത്തു​ള്ള മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​റാ​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം താ​മ​സി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.

അ​തു​വ​രെ വ​യോ​ധി​ക​യ്ക്കു വേ​ണ്ട സം​ര​ക്ഷ​ണം കൊ​ടു​ക്കാ​നും ഭ​ക്ഷ​ണ​വും മ​രു​ന്നും കൃ​ത്യ​മാ​യി എ​ത്തി​ക്കാ​നും വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, വാ​ര്‍​ഡ് മെ​മ്പ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​മ്മീ​ഷ​ന്‍ അം​ഗ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

Related posts

Leave a Comment