കണ്ണൂരും കാസർഗോഡുമല്ല, അ​മ്പ​ല​പ്പു​ഴയിലെ കോൺഗ്രസിൽ സുധാകരൻ ഗ്രൂ​പ്പ്; രഹസ്യ യോ​ഗം ചേർന്നു;  എ, ഐ ഗ്രൂപ്പുകൾ കടുത്ത അമർഷത്തിൽ


അ​മ്പ​ല​പ്പു​ഴ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ. ​സു​ധാ​ക​ര​ൻ വ​ന്ന​തോ​ടെ അ​മ്പ​ല​പ്പു​ഴ​ കോൺഗ്രസിൽ പു​തി​യ ഗ്രൂ​പ്പ് യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​റ​ക്കാ​ട്, തോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ര​ഹ​സ്യ​യോ​ഗ​ങ്ങ​ൾ ന​ട​ന്ന​ത്.

വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തെ ചി​ല​രും ഐ ​ഗ്രൂ​പ്പി​ൽ സ​ജീ​വ​മാ​യി​രു​ന്ന​വ​രും ചേ​ർ​ന്നാ​ണ് പു​തി​യ സു​ധാ​ക​ര ഗ്രൂ​പ്പി​ന് തു​ട​ക്കം കു​റി​ച്ച​ത്‌.

ഏ​റെ​ക്കാ​ലം ഐ ​ഗ്രൂ​പ്പി​നോ​ടൊ​പ്പം ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന നേ​താ​വ് ഡി ​ഐസി​യി​ലേ​ക്ക് പോ​യി വി​ണ്ടും മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​കെ എ​ത്തി​യെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ങ്ങ​ൾ ഒ​ന്നും​ല​ഭി​ച്ചി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ഗ്രൂ​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. പ്ര​തീക്ഷി​ച്ച പ​ദ​വി​ക​ൾ കി​ട്ടാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​തൃ​പ്തി​യി​ലാ​യി​രു​ന്ന ഐ ​എ​ൻ ടി ​യു സി ​നേ​താ​വും പു​തി​യ ഗ്രൂ​പ്പി​ൽ സ​ജീ​വ​മാ​ണ്.

കൂ​ടാ​തെ സീ​റ്റ് കി​ട്ടാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​നി​ന്ന യു​വ​നേ​താ​വും പു​തി​യ ഗ്രൂ​പ്പ് യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.​

പു​തി​യ ഗ്രൂ​പ്പ് സ​ജീ​വ​മാ​യ​തോ​ടെ ചെ​ന്നി​ത്ത​ല ഗ്രൂ​പ്പും, എ ​വി​ഭാ​ഗവും ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്

Related posts

Leave a Comment