ഫോൺ സംഭാഷണത്തിനു പിറകേ സൈബർ സെല്ലും; ​പരാ​തി​യു​മാ​യി സ്ത്രീ ​മു​ന്നോ​ട്ടു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു ട്രാ​പ്പാ​ണെ​ന്ന വാ​ദം ശ​ക്ത​മാ​യി

saseendran-l
എം.ജെ ശ്രീജിത്ത്
തി​രു​വ​നന്തപു​രം:  എ.​കെ ശ​ശീ​ന്ദ്ര​ന്‍റേതെ​ന്ന പേ​രി​ൽ ലൈം​ഗി​ക ചു​വ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം സ​മാ​ന്ത​ര​മാ​യി ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡി.​ജി.​പി ലോ​ക്നാ​ഥ ബ​ഹ്റ​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് യാ​സീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. ഇ​ന്‍റ​ലി​ജ​ൻ​സ്,സെ​പ​ഷ്യ​ൽ​ബ്രാ​ഞ്ച്, സൈ​ബ​ർ പോ​ലീ​സ്,ഹൈ​ട്ടെ​ക് സെ​ൽ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തിയാണ് അ​ന്വേ​ഷ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം ല​ഭി​ച്ച​യു​ട​ൻ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫോ​ണ്‍​വി​ളി​ക​ളു​ടെ രേ​ഖ സം​ഘ​ടി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് സം​ഘം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ട്. പ​രാ​തി​യു​മാ​യി സ്ത്രീ ​മു​ന്നോ​ട്ടു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു ട്രാ​പ്പാ​ണെ​ന്ന വാ​ദം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഈ ​വ​ഴി​യ്ക്കാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. വാർത്ത പുറത്തുവിട്ട മാധ്യമസ്ഥാ​പ​നവുമായി ബന്ധപ്പെട്ട ജീ​വ​ന​ക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമായിട്ടുണ്ടെന്നാണ് വിവരം.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ വാ​ർ​ത്ത മാ​ത്ര​മ​ല്ല സാ​ന്പ​ത്തി​ക ലാ​ഭം ല​ക്ഷ്യ​മി​ട്ടു​ള്ള ഗൂ​ഢാ​ലോ​ച​ന കൂ​ടി​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ണ​മി​ട​പാ​ട് ഇ​തി​നു പി​ന്നി​ൽ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​ർ മാ​ത്ര​മ​ല്ല ചി​ല ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന തെ​ളി​വു​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന് പോ​ലീ​സി​നു​ള്ളി​ൽ ത​ന്നെ അ​ട​ക്കം പ​റ​ച്ചി​ലു​ണ്ട്.

അ​തി​നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ചോ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ടു കൂ​ടി​യാ​ണ് പോ​ലീ​സ്  അ​ന്വേ​ഷ​ണം ഒ​ഴി​വാ​ക്കി ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ങ്കി​ൽ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഡി.​ജി.​പി​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts