എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്ദം എഐ വഴി സിനിമയില്‍ പു​നഃ​സൃ​ഷ്ടി​ച്ചു; രൂക്ഷമായി പ്രതികരിച്ച് കുടുംബം

ചെ​ന്നൈ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍​സ് വ​ഴി സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ശ​ബ്ദം പു​നഃ​സൃ​ഷ്ടി​ച്ച​തി​നെ​തി​രേ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം രം​ഗ​ത്ത്. തെ​ലു​ങ്ക് സി​നി​മ കീ​ട കോ​ള​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് എ​സ്. പി. ​ബി​യു​ടെ കു​ടും​ബം വ​ക്കീ​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കീ​ഡ കോ​ള സി​നി​മ​യു​ടെ നി​ർ​മ്മാ​താ​വി​നോ​ടും സം​ഗീ​ത​സം​വി​ധാ​യ​ക​നോ​ടും ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്നും, ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും, റോ​യ​ൽ​റ്റി തു​ക പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2024 ജ​നു​വ​രി 18നാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്.​പി.​ബി​യു​ടെ മ​ക​ൻ എ​സ്.​പി ക​ല്യാ​ൺ ച​ര​ണാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. അ​ന്ത​രി​ച്ച ഗാ​യ​ക​ന്‍റെ ശ​ബ്‌​ദ​ത്തി​ന്‍റെ അ​ന​ശ്വ​ര​ത നി​ല​നി​ര്‍​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കു​ടും​ബ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കും. എ​ന്നാ​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി കു​ടും​ബ​ത്തി​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​രാ​ശ​രാ​ണെ​ന്ന് എ​സ്.​പി.​ബി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു.

എ​സ്.​പി.​ബി​യു​ടെ ശ​ബ്ദം കു​ടും​ബ​ത്തി​ന്‍റെ അ​നു​വാ​ദം ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചു എ​ന്ന​ത് വ്യ​ക്ത​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍ കു​ടും​ബം താ​ല്‍​പ്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല. ഇ​തി​നെ​തി​രേ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന്  കല്യാൺ ച​ര​ണ്‍  പ​റ​ഞ്ഞു.

സ​മ്മ​ത​മോ അ​നു​മ​തി​യോ ഇ​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഐ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഗാ​യ​ക​രു​ടെ ശ​ബ്ദം ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ, അ​ത് ഇ​പ്പോ​ഴ​ത്തെ​യും ഭാ​വി​യി​ലെ​യും ഗാ​യ​ക​രെ അ​ത് ബാ​ധി​ക്കു​മെ​ന്നും ക​ല്യാ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment