സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ൽ; കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി സ്‌​കൂ​ളി​ലെ​ത്തി​ച്ച് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ച് സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മെ​ഴു​വേ​ലി കൊ​കോ​ള​ത്തി ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ലി​ബി​ന്‍ ച​ന്ദ്ര​നെ​യാ​ണ് (36) ട്രാ​ഫി​ക് പോ​ലീ​സ് എ​സ്ഐ അ​ജി സാ​മൂ​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സീ​നി​യ​ർ എ​സ്പി​ഒ ജ​യ​പ്ര​കാ​ശ് പി​ന്നീ​ട് സ്‌​കൂ​ള്‍ വാ​ഹ​നം ഓ​ടി​ച്ച് കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി സ്കൂ​ളി​ൽ എ​ത്തി​ച്ചു. അ​ടു​ത്ത ട്രി​പ്പി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും ജ​യ​പ്ര​കാ​ശ് ത​ന്നെ വാ​ഹ​നം ഓ​ടി​ച്ച് സ്‌​കൂ​ളി​ലാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ലാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ല​ന്തൂ​രി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ കു​ടു​ങ്ങി​യ​ത്. ബ്രീ​ത് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. പ​ത്ത​നം​തി​ട്ട എ​സ്ഐ ഷി​ജു പി. ​സാം, സി​പി​ഒ ശ​ര​ത് ലാ​ല്‍ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment