അധ്യാപികയെ ബലാത്സംഗം ചെയ്ത സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സ്കൂൾ ഉടമ തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം വീഡിയോ റെക്കോർഡ് ചെയ്തതായ് അധ്യാപിക പറഞ്ഞു.
ഈ റെക്കോർഡിംഗ് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും കാലക്രമേണ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായ് പോലീസ് പറഞ്ഞു. സ്കൂളിലെത്തുന്ന ഇയാൾ ചില പ്രധാന ജോലിയുടെ പേരിൽ അധ്യാപികയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായ് പീഡിപ്പിക്കുകയായിരുന്നു.
അധ്യാപിക തന്റെ ഭർത്താവിനോട് ദുരനുഭവം തുറന്നുപറഞ്ഞു. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകി. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു