വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം; തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ  മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട‌െ​ങ്കി​ൽ അ​ത് ക​ണ്ടെ​ത്ത​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സി​ബി​ഐ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 

 2019 സെ​പ്തം​ബ​ർ 25ന് ​തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് സ​മീ​പം പ​ള്ളി​പ്പു​റ​ത്തു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ലാ​ണ് ബാ​ല​ഭാ​സ്ക​റും മ​ക​ളും മ​രി​ച്ച​ത്.

എ​ന്നാ​ൽ  ഇ​തൊ​രു അ​പ​ക​ട മ​ര​ണ​മ​ല്ലെ​ന്നും ആ​സൂ​ത്രി​ത കൊ​ല​പ​താ​ക​മാ​ണെ​ന്നും ബാ​ല​ഭാ​സ്ക​റി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും സ്വ​ർ​ണ ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളു​മാ​യ പ്ര​കാ​ശ് ത​മ്പി, വി​ഷ്ണു സോ​മ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.  അ​പ​ക​ട സ​മ​യ​ത്ത് കാ​റോ​ടി​ച്ച​ത് ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ​രെ  ത​ർ​ക്ക​മു​ണ്ടാ​ക്കി​യ​ത് കേ​സി​ൽ സം​ശ​യം തോ​ന്നാ​ൻ കാ​ര​ണ​മാ​യെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന ഉ​ണ്ടെ​ന്ന വാ​ദം സി​ബി​ഐ നി​ര​സി​ച്ചു.   ഇ​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സി​ബി​ഐ സം​ഘം ഹൈ​ക്കോ​ട​തി​യെ  അ​റി​യി​ച്ചി​രു​ന്നു. 

Related posts

Leave a Comment