താ​മ​ര​ശേ​രി​യി​ല്‍ കാ​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; സ്‌​കൂ​ട്ട​ര്‍ യാ​ത്രി​കൻ മരിച്ചു


താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. താ​മ​ര​ശേ​രി ക​ന്നൂ​ട്ടി​പ്പാ​റ പെ​രി​ങ്ങോ​ട് മാ​നു എ​ന്ന കൃ​ഷ്ണ​ന്‍​കു​ട്ടി ( 55) ആ​ണ് മ​രി​ച്ച​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം ബൈ​ക്കി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൈ​ത​പ്പൊ​യി​ല്‍ ദി​വ്യ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്‍​വ​ശ​ത്താ​ണ് സം​ഭ​വം. കാ​റി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി സ്‌​കൂ​ട്ട​ര്‍ കൊ​ക്ക​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment