രാ​ജ്യ​പു​ര​സ്കാ​ർ പരീക്ഷ ഇതുവരെയും നടന്നിട്ടില്ല; സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന ഏ​ഴാ​യി​ര​ത്തോ​ളം വ​രു​ന്ന സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്തി​ൽ.ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള രാ​ജ്യ​പു​ര​സ്കാ​ർ പ​രീ​ക്ഷ സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ഈ ​വ​ർ​ഷം ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ക്കു​ക​യും ജ​നു​വ​രി​യി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​രീ​ക്ഷ ന​ട​ക്കാ​ത്ത​തു​മൂ​ലം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കു ഗ്രേ​സ് മാ​ർ​ക്ക് ല​ഭിക്കു​മോ എ​ന്നാ​ണ് ആ​ശ​ങ്ക. പ​രീ​ക്ഷ ക​ഴി​ഞ്ഞ​ശേ​ഷം ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ഡി​സം​ബ​റി​ലും ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ലും ര​ണ്ടു ഘ​ട്ട​മാ​യി പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഡി​പി​ഐ യു​ടെ നി​ർ​ദേ​ശ​ത്തോ​ടെ അ​തു മാ​റ്റി​വ​ച്ചു. പ​ക​രം എ​ന്നു പ​രീ​ക്ഷ ന​ട​ത്തും എ​ന്ന കാ​ര്യം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഫെ​ബ്രുവ​രി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ തു​ട​ങ്ങും. തു​ട​ർ​ന്ന് ഐ​ടി പ്ര​ധാ​ന പ​രീ​ക്ഷ​യും. ഈ ​സ​മ​യ​ക്ര​മ​മാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങൾക്കു കി​ട്ടു​ന്ന​താ​ണ് ഗ്രേ​സ് മാ​ർ​ക്ക്.

അ​തു ന​ഷ്ട​പ്പെ​ടു​മോ എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശ​ങ്ക. പ്ര​ശ്നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി, ഡി​പി​ഐ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി വേ​ണ്ട പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ​ക്കും മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ല്കി​യി​ട്ടു​ണ്ട്.

Related posts