ലേലത്തില്‍ പോകാത്ത ആക്രി സാധനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി

ക​ല്‍​പ്പ​റ്റ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ക്രി സാ​ധ​ന​ങ്ങ​ളി​ല്‍ ഇ ​ലേ​ലം വ​ഴി വി​റ്റു​പോ​കാ​ത്ത​ത് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വാ​യി. ഇ ​ഓ​ക്ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ വി​റ്റു​പോ​കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ വീ​ണ്ടും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി തേ​ട​ണ​മെ​ന്നാ​ണ് നി​ല​വി​ലെ വ്യ​വ​സ്ഥ.

ഇ​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​റ്റു​പോ​കാ​തെ കു​മി​ഞ്ഞു​കൂ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ന​വ​ധി ത​വ​ണ ഇ ​ഓ​ക്ഷ​ന്‍ ന​ട​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല.

എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും സ​ര്‍​ക്കാ​ര്‍ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്ക് സം​ഭ​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ലേ​ബ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

ഒ​രു ത​വ​ണ ലേ​ലം ചെ​യ്തി​ട്ടും വി​റ്റു​പോ​കാ​ത്ത ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ പ്രാ​പ്ത​നാ​യ അ​ധി​കാ​രി നി​ശ്ച​യി​ച്ച വി​ല​യ്ക്ക് ലേ​ബ​ര്‍ ഫെ​ഡി​നു ഏ​റ്റെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. മ​റ്റു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​മാ​ന അ​ധി​കാ​രം ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ധ​ന​വ​കു​പ്പി​ന് അ​പേ​ക്ഷ ന​ല്‍​കു​ന്ന​പ​ക്ഷം പ്ര​പ്പോ​സ​ല്‍ പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ല്‍​കും.

ര​ജി​സ്‌​ട്രേ​ഡ് വെ​ഹി​ക്കി​ല്‍ സ്‌​ക്രാ​പ്പിം​ഗ് ഫെ​സി​ലി​റ്റി(​ആ​ര്‍​വി​എ​സ്എ​ഫ്) പ്ര​വ​ര്‍​ത്ത​ന​മാ​കു​ന്ന​തു​വ​രെ ലേ​ബ​ര്‍ ഫെ​ഡി​ന് എം​പാ​ന​ല്‍​ഡ് ഏ​ജ​ന്‍​സി​യാ​യി തു​ട​രാം. ഇ ​ഓ​ക്ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ഒ​രു ത​വ​ണ ലേ​ലം ചെ​യ്തി​ട്ടും വി​റ്റു​പോ​കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ കൈ​വ​ശ​മു​ള്ള സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​വ സം​ബ​ന്ധി​ച്ച വി​വ​രം എം ​പാ​ന​ല്‍ ചെ​യ്ത എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും ഒ​രേ ദി​വ​സം അ​റി​യി​ക്ക​ണം.

യോ​ഗ്യ​മാ​യ പ്ര​പ്പോ​സ​ല്‍ ല​ഭി​ക്കു​ന്ന​വ​രി​ല്‍​നി​ന്നു ഫ​സ്റ്റ് കം ​ഫ​സ്റ്റ് സ​ര്‍​വ് അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കും. എം ​പാ​ന​ല്‍ ചെ​യ്യു​ന്ന​തി​ന് മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ധ​ന വ​കു​പ്പി​ന് പ്ര​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment