മധുരരാജയില്‍ സണ്ണി ലിയോണിന്റെ സാന്നിധ്യമാണ് ആരാധകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്. മധുരരാജയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ സംഭവങ്ങള്‍ ഉദയ് കൃഷ്ണ തുറന്നുപറയുന്നു. ചൂടന്‍ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പലരില്‍ നിന്നും അറിഞ്ഞിരുന്നു. അതിനാല്‍ ഒരു ഭയം അവര്‍ക്കുണ്ടായിരുന്നു- ഉദയ്കൃഷ്ണ പറയുന്നു.
രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കില്‍. മമ്മൂട്ടിയെ കണ്ട മാത്രയില്‍ അവരുടെ കാലു രണ്ടും കൂട്ടിയിടിക്കാന്‍ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി പോയത്.
ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണെന്നും ഉദയകൃഷ്ണ പറഞ്ഞു. ആരാകണം ഡാന്‍സര്‍ എന്ന് ആലോചിച്ചപ്പോള്‍ സണ്ണി ലിയോണിന്റെ പേര് ഉയര്‍ന്നു വന്നു. ഉടന്‍ തന്നെ വൈശാഖ് അവരുടെ വ്യൂവര്‍ഷിപ് നോക്കി. അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങിനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍, ”അവരൊക്കെ മലയാളത്തിലേക്കു വരുമോ” എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു.