ഫോ​ർ​ബ്സി​ന്‍റെ സ​മ്പ​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പി.​വി സി​ന്ധു​വും

ന്യൂ​യോ​ർ​ക്ക്: ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള വ​നി​താ കാ​യി​ക​താ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വും. ലോ​ക ഒ​ന്നാം ന​മ്പ​ർ ടെ​ന്നീ​സ് താ​ര​ത്തെ ക​ട​ത്തി​വെ​ട്ടി​യാ​ണ് ബാ​ഡ്മി​ന്‍റ​ൺ താ​രം സി​ന്ധു ഞെ​ട്ടി​ച്ച​ത്. ടെ​ന്നീ​സ് ലോ​ക ഒ​ന്നാം ന​മ്പ​ർ സി​മോ​ണ ഹാ​ല​പ്പാ​ണ് സി​ന്ധു​വി​ന്‍റെ വ​രു​മാ​ന​ത്തി​നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യ​ത്. ഫോ​ർ​ബ്സ് മാ​ഗ​സി​നാ​ണ് കാ​യി​ക താ​ര​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ഫോ​ർ​ബ്സി​ന്‍റെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള വ​നി​താ താ​ര​ങ്ങ​ളി​ൽ സി​ന്ധു ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ​നി​ന്നു മാ​ത്ര​മാ​യി സി​ന്ധു മൂ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് (500,000 ഡോ​ള​ർ) ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​ന്ത​മാ​ക്കി​യ​ത്. സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ​നി​ന്നും എ​ട്ട് ദ​ശ​ല​ക്ഷം ഡോ​ള​റും സ്വ​ന്ത​മാ​ക്കി. സി​ന്ധു​വി​ന്‍റെ ആ​ഴ്ച​യി​ലെ ആ​കെ വ​രു​മാ​നം ഏ​ക​ദേ​ശം ഒ​രു കോ​ടി പ​ന്ത്ര​ണ്ട് ല​ക്ഷം (11247000) രൂ​പ​യാ​ണ്.

ഫോ​ർ​ബ്സി​ന്‍റെ ക​ണ​ക്കി​ൽ ടെ​ന്നീ​സ് താ​രം സെ​റീ​ന വി​ല്യം​സാ​ണ് ഇ​ത്ത​വ​ണ​യും വ​നി​താ താ​ര​ങ്ങ​ളി​ൽ മു​ന്നി​ൽ. സെ​റീ​ന​യു​ടെ ഒ​രു വ​ർ​ഷ​ത്തെ വ​രു​മാ​നം 18.062 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്. വോ​സ്നി​യാ​ക്കി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. വോ​സ്നി​യാ​ക്കി​ക്ക് 13 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് സ​മ്പാ​ദ്യം. സി​ന്ധു​വ​രെ ആ​ദ്യ​ത്തെ ആ​റു പേ​രും ടെ​ന്നീ​സി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. പ​ട്ടി​ക​യി​ലെ ആ​ദ്യ​പ​ത്തി​ൽ പി.​വി.​സി​ന്ധു​വും മു​ന്‍ കാ​ര്‍ ഡ്രൈ​വ​റു​മാ​യ ഡാ​നി​കാ പാ​ട്രി​കു​മാ​ണ് ടെ​ന്നീ​സ് താ​ര​ങ്ങ​ള​ല്ലാ​ത്ത​വ​ർ.

Related posts