എന്നെ സിനിമയിൽ നിന്നും ‘ഒഴിവാക്കാൻ പറഞ്ഞതായിരുന്നു ആ നുണകൾ; സീ​മ ജി. ​നാ​യ​ർ

മ​ല​യാ​ള സി​നി​മ​യി​ൽ എ​ന്‍റെ അ​വ​സ​ര​ങ്ങ​ൾ ഒ​രു​പാ​ട് ന​ഷ്ട​പ്പെ​ട്ടു പോ​യി​ട്ടു​ണ്ട്. എ​നി​ക്ക് ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട​വ​ർ, ന​മ്മ​ൾ പ​ല​രീ​തി​യി​ൽ സ​ഹാ​യി​ച്ചി​ട്ടു​ള്ള​വ​ർ, അ​വ​ർ ഒ​രു വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ന​മ്മ​ളെ ഓ​ർ​ക്കാ​റി​ല്ല. അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്, സീ​മ​യെ ഒ​രു​പാ​ടുത​വ​ണ വി​ളി​ച്ചു, ഫോ​ണി​ൽ കി​ട്ടു​ന്നി​ല്ല എ​ന്നാ​ണ്. പ​ക്ഷെ ആ​വ​ശ്യ​ക്കാ​ർ എ​ല്ലാം എ​ന്നെ വി​ളി​ക്കു​ന്നു​ണ്ട്.

മെ​സേ​ജ് അ​യ​ച്ചാ​ലും എ​ന്നെ കി​ട്ടു​ന്നു​ണ്ട്. പ​ക്ഷെ മ​ല​യാ​ള സി​നി​മ​യി​ലു​ള്ള ചി​ല​ർ​ക്ക് എ​ന്നെ കി​ട്ടു​ന്നി​ല്ല. അ​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​താ​ണെ​ന്ന് പി​ന്നീ​ടാ​ണ് എ​ന്‍റെ ത​ല​യി​ൽ തോ​ന്നി​യ​ത്. അ​ല്ലെ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് എ​നി​ക്ക് ഇ​ക്ക​ണ്ട ജ​ന​ങ്ങ​ളു​ടെ​യെ​ല്ലാം കോ​ളു​ക​ൾ കി​ട്ടു​ന്ന​ത്.

ശ​രി​ക്കും പ​റ​ഞ്ഞാ​ൽ, എ​നി​ക്ക് മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി അ​റി​യു​മാ​യി​രു​ന്നെ​ങ്കി​ൽ, ചെ​യ്യാ​ൻ പ​റ്റു​മാ​യി​രു​ന്നെ​ങ്കി​ൽ ചി​ല​പ്പോ​ൾ ഞാ​ൻ അ​ഭി​ന​യം നി​ർ​ത്തി​യേ​നെ. എ​ന്നി​ട്ട് അ​തി​ലേ​ക്ക് പോ​യേ​നെ. അ​ത്ര​യ​ധി​കം അ​വ​ഗ​ണ​ന​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെന്ന് സീ​മ ജി. ​നാ​യ​ർ

Related posts

Leave a Comment