സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിൽ നിന്ന് സെൽഫികൾ എടുക്കുന്നവരും വീഡിയോകൾ ചിത്രീകരിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടത്തിൽ കലാശിച്ചതുമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ വാർത്തയായിട്ടുമുണ്ട്.
ഇതിന്റെ സമീപകാല ഉദാഹരണമാണ് ഡാർജിലിംഗിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഒരു ടോയ് ട്രെയിനിന്റെ പാതയിൽ ഒരാൾ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടയിൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതാണ് സംഭവം.
വൈറൽ വീഡിയോയ്ക്ക് ഇതിനോടകം 5.5 ദശലക്ഷത്തിലധികം വ്യൂസ് നേടി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ഇയാൾ മനഃപൂർവം ഇങ്ങനെ ചെയ്തതാണെന്നാണ് പലരും സംശയം പ്രകടിപ്പിച്ചു. മറ്റുള്ളവർ അദ്ദേഹത്തിന്റെ അശ്രദ്ധമായ പെരുമാറ്റത്തിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ടോയ് ട്രെയിൻ അടുക്കുമ്പോൾ റെയിൽവേ ട്രാക്കിൽ സോനു എന്ന വ്യക്തി നിശ്ചലമായി നിൽക്കുകയാണ്. ട്രെയിനിന്റെ ഹോൺ മുഴക്കിയിട്ടും, സോനു ഒരു സെൽഫി എടുക്കുന്നതിൽ ഉറച്ചുനിന്നു. അപകടത്തെക്കുറിച്ച് ശ്രദ്ധിച്ചില്ല. പിന്നിൽ ഭാര്യ ഭയന്ന് നിലവിളിക്കുന്നത് കേൾക്കാം. കാര്യങ്ങൾ ഒരു ദാരുണമായ വഴിത്തിരിവിലേക്ക് മാറുന്നതിന് മുമ്പ്, ട്രാക്കിനടുത്ത് നിന്നിരുന്ന ഒരാൾ പെട്ടെന്ന് ഇടപെട്ട് അയാളെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു.
മനുഷ്യന്റെ നിരുത്തരവാദപരമായ പെരുമാറ്റം എടുത്തുകാണിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വീഡിയോ നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് നടപടി ആവശ്യപ്പെട്ട്, “ദയവുചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുക” എന്ന് എഴുതി.