സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​ഗു​ളി​ക വി​ല്‍​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍ ! വ്യാ​ജ കു​റി​പ്പ​ടി ത​യ്യാ​റാ​ക്കു​ന്ന​ത് ന​ഴ്‌​സിം​ഗ് ക​ഴി​ഞ്ഞ യു​വ​തി…

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ള്‍ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ല്‍.

കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തു​നി​ന്ന് ര​ണ്ടു​പേ​രെ​യും മു​ട്ട​ട​യി​ല്‍​നി​ന്ന് യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ​യു​മാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

മാ​ന​സി​ക​രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഗു​ളി​ക​ക​ളാ​ണ് ഇ​വ​ര്‍ വ​ന്‍​വി​ല​യ്ക്ക് സ്‌​കൂ​ള്‍​കു​ട്ടി​ക​ള്‍​ക്ക് വി​റ്റി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ള്‍ വി​ല്‍​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തു​നി​ന്ന് അ​തു​ല്‍ എ​സ്.​കു​മാ​ര്‍, അ​നീ​ഷ് എ​ന്നി​വ​രെ​യും മു​ട്ട​ട​യി​ല്‍​നി​ന്ന് റാ​ഫ, ജി​ത്തു, അ​ര​വി​ന്ദ് എ​ന്നി​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

ന​ഴ്സി​ങ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ യു​വ​തി​യാ​ണ് റാ​ഫ. ഇ​വ​രാ​ണ് ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി ത​യ്യാ​റാ​ക്കി ല​ഹ​രി​ഗു​ളി​ക​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

പേ​രൂ​ര്‍​ക്ക​ട ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ.​പി. ടി​ക്ക​റ്റ് എ​ടു​ത്ത​ശേ​ഷം റാ​ഫ ത​ന്നെ ഒ.​പി. ടി​ക്ക​റ്റി​ല്‍ മ​രു​ന്നി​ന്റെ പേ​രു​ക​ള്‍ എ​ഴു​തി​ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റു​ടെ പേ​രി​ലു​ള്ള വ്യാ​ജ​സീ​ലും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഒ​രു ഗു​ളി​ക 50 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​തി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment