അമേരിക്കയിലെ സർക്കാർ സ്തംഭനം അവസാനിപ്പിക്കാൻ ഭരണ-പ്രതിപക്ഷ ധാരണ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സ​ർ​ക്കാ​ർ​ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ഭ​ര​ണ​പ​ക്ഷ റി​പ്പ​ബ്ലി​ക്ക​ന്മാ​രും പ്ര​തി​പ​ക്ഷ ഡെ​മോ​ക്രാ​റ്റു​ക​ളും ത​മ്മി​ൽ ധാ​ര​ണ. ഇ​തി​നു​ള്ള ബി​ൽ സെ​ന​റ്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ വോ​ട്ടെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ച്ചു.

ഇ​രു പാ​ർ​ട്ടി​ക​ളും ഒ​രാ​ഴ്ച ന​ട​ത്തി​യ ഊ​ർ​ജി​ത ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ എ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ​മാ​ർ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണു പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ ത​ർ​ക്ക​ത്തി​ൽ ധ​ന​വി​നി​യോ​ഗ ബി​ൽ പാ​സാ​കാ​ത്ത​തു​മൂ​ലം ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നു നി​ല​വി​ൽ വ​ന്ന സ​ർ​ക്കാ​ർ സ്തം​ഭ​നം അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​താ​ണ്.

ല​ക്ഷ​ക്ക​ണ​ക്കി​നു ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യോ, ശ​ന്പ​ള​മി​ല്ലാ​തെ ജോ​ലി​ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യോ ആ​ണ്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്താ​ൽ ദി​വ​സം നൂറുകണക്കിന് വി​മാ​ന സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റയ്ക്കേ​ണ്ട ഗ​തി​കേ​ടു​വ​രെ അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​യി.

അ​വ​ധി​യി​ൽ വി​ട്ട ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ല്കാ​നും പ്ര​ധാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്കു ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​മാ​ണു ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. വ്യ​വ​സാ​യപ്ര​മു​ഖ​ർ, തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ, സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദം മൂ​ല​മാ​ണ് എ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ​മാ​ർ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു സൂ​ച​ന​യു​ണ്ട്.

ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​ബ്സി​ഡി​ക​ൾ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​മെ​ന്നു റി​പ്പ​ബ്ലി​ക്ക​ന്മാ​രും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സെ​ന​റ്റി​ൽ പാ​സാ​കു​ന്ന ബി​ൽ പി​ന്നീ​ട് ജ​ന​പ്ര​തി​നി​ധി സ​ഭ​യും പ്ര​സി​ഡ​ന്‍റ് ട്രം​പും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

Related posts

Leave a Comment