സെ​ര്‍​ജി​യോ റാ​മോ​സ് റ​യ​ൽ മാ​ഡ്രി​ഡ് വി​ട്ടു

മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യ സെ​ര്‍​ജി​യോ റാ​മോ​സ് ക്ല​ബ് വി​ട്ടു. റ​യ​ൽ മാ​ഡ്രി​ഡ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ നീ​ണ്ട പ​തി​നാ​റ് വ​ര്‍​ഷ​ത്തെ റ​യ​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​നാ​ണ് റാ​മോ​സ് വി​രാ​മ​മി​ടു​ന്ന​ത്. 2005ൽ ​റ​യ​ൽ മാ​ഡ്രി​ഡി​ലെ​ത്തി​യ റാ​മോ​സ് ടീ​മി​ന് വി​വി​ധ കി​രീ​ട​ങ്ങ​ള​ക്കം നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

റ​യ​ലി​ല്‍ 671 മ​ത്സ​ര​ങ്ങ​ളാ​ണ് താ​രം ക​ളി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​രോ​ധ താ​ര​മാ​യി​ട്ടി​രു​ന്നു​കൂ​ടി റ​യ​ലി​നാ​യി 101 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. . 2010 ഫി​ഫ ലോ​ക​ക​പ്പി​ലും, 2008 ലെ​യും 2012 ലെ​യും യൂ​റോ ക​പ്പ് നേ​ടി​യ സ്പാ​നി​ഷ്‌ ടീ​മി​ലും അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു.

Related posts

Leave a Comment