മാ​സ്ക് അ​ഴി​ക്കാ​നൊ​രു​ങ്ങി ഫ്രാ​ൻ​സും; പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധ കുറയുന്നു

പാ​രീ​സ്: പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി ഫ്രാ​ൻ​സ്. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ്ക് അ​ഴി​ച്ചു​വെ​ക്കാ​ൻ ഫ്രാ​ൻ​സ് ഒ​രു​ങ്ങു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജീ​ന്‍ കാ​സ്റ്റ​ക്‌​സ് അ​റി​യി​ച്ചു.

ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഉ​ള്ള​യി​ട​ങ്ങ​ളി​ലും സ്റ്റേ​ഡി​യ​ങ്ങ​ളി​ലും മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് തു​ട​ര​ണം. ജൂ​ണ്‍ ഇ​രു​പ​തോ​ടെ കോ​വി​ഡ് ക​ര്‍​ഫ്യൂ പി​ന്‍​വ​ലി​ക്കും.

പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്നും കാ​സ്റ്റ​ക്‌​സ് കാ​ബി​ന​റ്റ് യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​ൽ ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 3,522 ആ​യി കു​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച മാ​ത്രം 3,235 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment