തുണിവിൽപനയ്ക്കെത്തിയ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗി​കാ​തി​ക്ര​മം; രണ്ടാമതും അതിക്രമത്തിന് മുതിർന്നപ്പോൾ അമ്മ കൈയോടെ പിടികൂടി;തൊടുപുഴയിലെ സംഭവം ഇങ്ങനെ…


തൊ​ടു​പു​ഴ: മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത സ​മ​യം വീ​ട്ടി​ൽ ക​യ​റി പ​തി​ന​ഞ്ചു​കാ​ര​നു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പെ​രു​ന്പാ​വൂ​ർ മു​ടി​ക്ക​ൽ പാ​ല​ക്കാ​ട്ടു​താ​ഴം മു​ക്കാ​ട വീ​ട്ടി​ൽ മൈ​തി​നെ (46) ആ​ണ് തൊ​ടു​പു​ഴ എ​സ്ഐ അ​ജ​യ​കു​മാ​റും ഡി​വൈ​എ​സ്പി സ്ക്വാ​ഡും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. മ​ണ​ക്കാ​ട് നെ​ല്ലി​ക്കാ​വി​ൽ ക​ഴി​ഞ്ഞ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

തു​ണി ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന പ്ര​തി ഇ​തി​ന്‍റെ പ​ണം പി​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം ന​ട​ത്തി​യ​ത്. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ അ​മ്മ​യോ​ട് കു​ട്ടി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ക​ഴി​ഞ്ഞ 21ന് ​വീ​ണ്ടു​മെ​ത്തി​യ​പ്പോ​ഴും ഇ​തേ രീ​തി​യി​ൽ കു​ട്ടി​യ്ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു മു​തി​ർ​ന്ന​പ്പോ​ൾ അമ്മ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി.

ഇ​വ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment