പ്ര​വേ​ശ​നോ​ത്സ​വ​ ഒരുക്കത്തിനിടെ എസ്എഫ്ഐ-കെഎ​സ് യു സംഘർഷം; കോ​ണ്‍​ഗ്ര​സി​ന്‍റെ ബ്ലോ​ക്ക് ക​മ്മിറ്റി ഓ​ഫീ​സ് തകർത്ത് എസ്എഫ് ഐ

വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിപിഎംഎച്ച് എ​സ് എ​സി​ന് മു​ന്നി​ല്‍ കൊടി​തോ​ര​ണം കെ​ട്ടു​ന്ന​തി​നി​ടെ സം​ഘ​ര്‍​ഷം. എ​സ്എ​ഫ്‌​ഐ- കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് ഏ​റ്റുമു​ട്ടി​യ​ത്.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തോ​ര​ണ​ങ്ങ​ള്‍ കെട്ടിയത്.​എ​സ് എ​ഫ് ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ത്രി 12 ഓ​ടെ സം​ഘ​ടി​ച്ചെ​ത്തി കോ​ണ്‍​ഗ്ര​സി​ന്‍റെ ബ്ലോ​ക്ക് ക​മ്മിറ്റി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്തു.

ഓ​ഫീ​സി​ന് മു​ന്നി​ല്‍ പാ​ര്‍​ക്ക്‌​ചെ​യ്തി​രു​ന്ന ബൈ​ക്കുക​ളും പാ​ര്‍​ട്ടി ഓ​ഫീ​സി​നു​ള്ളി​ലെ ടിവി​യും ക​സേ​ര​ക​ളും ത​ക​ര്‍​ത്തു.സം​ഭ​വ​ത്തിൽ എ​സ്എ​ഫ്ഐ വെ​ള്ള​റ​ട ഏ​രി​യ പ്ര​സി​ഡ​ന്‍റ്് മൻസൂറിന് മ​ർ​ദന​മേ​റ്റു.

ഒന്പത് കെ​എ​സ്‌​യുകാ​ര്‍​ക്കും മൂ​ന്ന് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍​ക്കും പ​രി​ക്കേറ്റിട്ടുണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പ്ര​ദേ​ശ​ത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. ആ​ന​പ്പാ​റ​യി​ലെ സിപിഎം ​പാ​ര്‍​ട്ടി ഓ​ഫീ​സി​ന് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പ​ടു​ത്തി.​വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment