നീ ഞങ്ങൾക്കെതിരേ കമന്‍റിടുമോടാ; സോ​ഷ്യ​ല്‍ മീ​ഡി​യയിൽ ക​മ​ന്‍റിട്ട സി​പി​ഐ പ്ര​വ​ർ​ത്ത​കനു സിപിഎമ്മുകാരുടെ തല്ല്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മാ​ന്ദാം​കു​ണ്ടി​ല്‍ സി​പി​ഐ -സി​പി​എം സം​ഘ​ര്‍​ഷം. ഇ​ന്ന​ലെ രാ​ത്രി സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ. ​ബി​നു​വി​നെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി മ​ര്‍​ദി​ക്കു​ക​യും കാ​ര്‍ ത​ല്ലി ത​ക​ര്‍​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​നു​വി​നെ ത​ളി​പ്പ​റ​മ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബി​നു ക​മ​ന്‍റ് ചെ​യ്ത​തി​ന്‍റെ വി​ദ്വേ​ഷ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

നേ​ര​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബി​നു​വി​നെ​തി​രേ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര​ന്ത​രം ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബി​നു​വി​നെ ത​ട​ഞ്ഞ് നി​ര്‍​ത്തി ഒ​രു സം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​ത്.

സി​പി​ഐ മാ​ന്ദാം​കു​ണ്ട് ബ്രാ​ഞ്ച് അ​സി.​സെ​ക്ര​ട്ട​റി​യാ​യ കെ.​ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ബി​നു. രാ​ത്രി ത​ന്നെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് സി​പി​ഐ നേ​തൃ​ത്വം.

അ​തേ സ​മ​യം ജൂ​ണ്‍ നാ​ലി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന സി​പി​എം പൊ​തു​യോ​ഗ പ്ര​ച​ര​ണാ​ര്‍​ഥം ബോ​ര്‍​ഡ് ത​യാ​റാ​ക്കി വ​ര​വേ സി​പി​എം മാ​ന്ദാം​കു​ണ്ട് ഈ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ് കു​മാ​ര്‍, പാ​ര്‍​ട്ടി മെ​മ്പ​ര്‍ കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​രെ മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​റോ​ടി​ച്ച് വ​ന്ന സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ ബി​നു അ​ക്ര​മി​ച്ചെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

കെ.​വി. രാ​ജേ​ഷി​നെ പി​ടി​ച്ച് ത​ള്ളി​യി​ടു​ക​യും പ്ര​ചാ​ര​ണ ബോ​ര്‍​ഡ് വ​ലി​ച്ച് കീ​റു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​. 

Related posts

Leave a Comment