മ​മ്മൂ​ട്ടി​യെ കൊ​ണ്ടു നി​ർ​ത്തി​യാ​ൽത്തന്നെ ഒ​രു ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണെന്ന് ഷാജി കൈലാസ്


മ​മ്മൂ​ട്ടി​യെ കൊ​ണ്ടു നി​ർ​ത്തി​യാ​ൽത്തന്നെ ഒ​രു ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ്. ഭ​യ​ങ്ക​ര ജെ​ന്‍റി​ൽ ആ​ൻ​ഡ് മാ​ൻ​ലി​യ​ല്ലേ. ഒ​രു പ​വ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​ട്ട​മൊ​ക്കെ ക​ണ്ടാ​ൽത്ത​ന്നെ ന​മു​ക്കൊ​രു ഫീ​ൽ കി​ട്ടും.

മ​മ്മൂ​ട്ടി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തു പാ​വം പൂ​ർ​ണി​മ എ​ന്ന സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ്. ഞ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള ജി​ല്ലാ കോ​ട​തി​യി​ൽവച്ചാ ണ് ആ ​രാ​ത്രി എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്ന​ത്.

അ​ന്നു മ​മ്മൂ​ക്ക സ്റ്റൈ​ലാ​യി​ട്ട് വ​ന്നിറ​ങ്ങു​ന്ന​തൊ​ക്കെ ക​ണ്ടുനി​ന്നി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യി​ൽ വ​ർ​ക്കുചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​രി​ച​യ​പ്പെ​ടു​ക​യും ന​ല്ല ബ​ന്ധം സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞ​ത്. -ഷാ​ജി കൈ​ലാ​സ്

Related posts

Leave a Comment