ഖാന്‍ കുടുംബം വൈറലാകുന്നു! ആരാധകരെ ത്രില്ലടിപ്പിച്ച് ഷാരൂഖും കുടുംബവും

shah-rukh-

കിംഗ് ഖാന്റെ ആരാധകര്‍ക്ക് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ലുക്കുമെല്ലാം എന്നും ആവേശമാണ്. സമൂഹ മാധ്യമങ്ങളിലാകട്ടെ ഒരു പടമിട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ലൈക്കുകളും കമന്റുകളും വന്നു നിറയുന്നത്. ഈ ആരാധന താരത്തോട് മാത്രമല്ല, താരകുടുംബത്തോടു മുഴുവനുണ്ട്.

ഷാരൂഖും മകന്‍ ആര്യനും ചേര്‍ന്നുള്ള ചിത്രവും ഷാരൂഖിന്റെ പിറന്നാള്‍ ആഘോഷവുമെല്ലാം നവമാധ്യമങ്ങളിലൂടെ ആരാധകര്‍ കണ്ടു. തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കുന്നതില്‍ വീഴ്ച്ച വരാതെ നോക്കുന്നവരാണ് ഷാരൂഖും ഭാര്യ ഗൗരി ഖാനും. മക്കളായ ആര്യനും സുഹാനയും കുഞ്ഞ് അബ്രാം പോലും സോഷ്യല്‍ മീഡിയയുടെ ഒഴിവാക്കാന്‍ പറ്റാത്ത ഭാഗമായി മാറിക്കഴിഞ്ഞു.

എന്നാല്‍, കിംഗ് ഖാന്റെ കുടുംബചിത്രം കാണണമെങ്കില്‍ ആരാധകര്‍ക്ക് കാത്തിരുന്ന് കണ്ണു കഴക്കുകയാണ് പതിവ്. പക്ഷേ, നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്ത് ആരാധകരെയാകെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ഷാരൂഖും കുടുംബവും.

ആര്യനാണ് കുടുംബവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മകള്‍ സുഹാനയും ഇളയ മകന്‍ അബ്രാമും അച്ഛനോട് ചേര്‍ന്നിരിക്കുമ്പോള്‍ ആര്യന്‍ വളരെ സ്‌റ്റൈലിഷായി അമ്മ ഗൗരിക്കു പിന്നില്‍ നില്‍ക്കുന്നതാണ് ചിത്രം. എല്ലാവരും വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചത് ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. കുടുബത്തിലെ സ്‌നേഹവും സന്തോഷവും ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഒരു മാഗസിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. സംഗതി എന്തായാലും, താരകുടുംബത്തെ ഒന്നിച്ചൊരു ഫ്രെയിമില്‍ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍.

Related posts