ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം സീ​റോ​യു​ടെ സെ​റ്റി​ൽ തീ​പ്പി​ടി​ത്തം; തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല

മും​ബൈ: ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സീ​റോ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ തീ​പ്പി​ടി​ത്തം. മും​ബൈ ഫി​ലിം സി​റ്റി​യി​ലെ സെ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ഷാ​രൂ​ഖും സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പ്പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് തീ ​ഉ​യ​ർ​ന്നെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്.

ഷാ​രൂ​ഖ് ഖാ​ൻ, അ​നു​ഷ്ക ശ​ർ​മ, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സി​നി​മ​യാ​ണ് സീ​റോ. വൈ​ക​ല്യ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന സി​നി​മ​യി​ൽ ഷാ​രൂ​ഖ് ശാ​രീ​രി​ക വ​ള​ർ​ച്ച ഇ​ല്ലാ​ത്ത യു​വാ​വാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ ഡി​സം​ബ​ർ 21-ന് ​റി​ലീ​സ് ചെ​യ്യും.

Related posts