റൊമാന്റിക് കോമഡി ചിത്രം! ഷാ​രൂ​ഖ്-​അ​നു​ഷ്ക വീ​ണ്ടും

റ​ബ് നെ ​ബ​നാ​ദി ജോ​ഡി, ജ​ബ് ത​ക് ഹെ ​ജാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഷാ​രൂ​ഖ് ഖാ​നും അ​നു​ഷ്ക ശ​ർ​മ​യും ഒ​രു​മി​ക്കു​ന്ന ഒ​രു റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​ണ് ഇം​തി​യാ​സ് അ​ലി എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ. ഹാ​രി​യു​ടെ​യും സേ​ജ​ലി​ന്‍റെ​യും യൂ​റോ​പ്പി​ലൂ​ടെ​യു​ള്ള യാ​ത്ര​യെ ചു​റ്റി​പ്പ​റ്റി​യാ​ണു ചി​ത്രം.

സേ​ജ​ലി​ന്‍റെ എ​ൻ​ഗേ​ജ്മെ​ൻ​ര് മോ​തി​രം തേ​ടി​യു​ള്ള യാ​ത്ര​യി​ൽ സ്നേ​ഹ​ത്തെ​യും ബ​ന്ധ​ങ്ങ​ളെ​യും ഹാ​രി കൂ​ടു​ത​ൽ അ​റി​യു​ന്നു. ഹാ​രി​യു​ടെ സാ​മീ​പ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യം, സു​ര​ക്ഷി​ത​ത്വം, സാ​ന്ത്വ​നം തു​ട​ങ്ങ്ി​യ​വ​യു​ടെ പു​ത്ത​ൻ മു​ഖ​ങ്ങ​ൾ സേ​ജ​ൽ അ​നു​ഭ​വി​ക്കു​ന്നു. പ്ര​ണ​യം, ജീ​വി​തം, ഫാ​ന്‍റ​സി എ​ന്നി​ങ്ങ​നെ നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഈ ​ചി​ത്രം നാ​ളെ സി​നി​മാ​നി​യ കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

Related posts