ശ്യാ​മ​പ്ര​സാ​ദ് വ​ധം: അ​ഞ്ചു പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്കു മാ​റ്റി

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം ആ​ല​പ്പ​റ​മ്പി​ലെ ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്യാ​മ​പ്ര​സാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന അ​ഞ്ചു പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി തു​ട​ർ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്കു മാ​റ്റി.

പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ മു​ഹ​മ്മ​ദ് ഷ​ഹീം, പി.​വി.​മു​ഹ​മ്മ​ദ്, എ.​എ​ച്ച്.​സ​ലീം, സ​മീ​ർ, ഫൈ​സ​ൽ എ​ന്നീ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സാ​ണ് ഇ​ന്നു രാ​വി​ലെ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്കു മാ​റ്റി​യ​ത്. കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ പേ​രാ​വൂ​ർ സി.​ഐ.​എ.​കു​ട്ടി​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ മാ​സം 13ന് ​ഈ കേ​സി​ൽ കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ടേ​ട്ട് കോ​ട​തി (ഒ​ന്ന് ) യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന കു​റ്റ​ത്തി​ലു​ൾ​പ്പെ​ടു​ന്ന പ്ര​തി​ക​ൾ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. അ​തി​നാ​ൽ കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ട്. ഗൂ​ഢാ​ലോ​ച​നാ കു​റ്റം ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം പി​ന്നീ​ട് സ​മ​ർ​പ്പി​ക്കും. കേ​സി​ൽ ആ​യി​രം പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണു പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

120 ഓ​ളം പേ​ർ സാ​ക്ഷി​ക​ളാ​യു​ണ്ട്. കേ​സി​ൽ 20 ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ണ്ടെ​ന്നു​ള്ള പ്ര​ത്യേ​ക​ത​യു​മു​ണ്ട്.കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 30 ഇ​നം തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം ഒ​രു മാ​സ​ത്തി​ന​കെ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 19ന് ​കോ​ള​യാ​ട് കൊ​മ്മേ​രി​യി​ൽ വ​ച്ചാ​യി​രു​ന്നു ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ശ്യാ​മ​പ്ര​സാ​ദ് കൊ​ല്ല​പ്പെ​ട്ട​ത്.

Related posts