ഹോട്ടൽ പണയംവച്ച് ഇനിയും സിനിമയിൽ അഭിനയിക്കുമെന്നു നടി ഷീലു ഏബ്രഹാം. ഇനി രണ്ടു ഹോട്ടലുകൾ കൂടി പണയം വയ്ക്കാനുണ്ട്. അതിനാൽ, രണ്ടു സിനിമകൂടി പ്രതീക്ഷിക്കാം.
സിനിമയ്ക്കു വേണ്ടി മുന്നേ താമസിച്ചിരുന്ന വീട് വിറ്റു. ഇപ്പോൾ വാടക വീട്ടിലാണു താമസം. കടക്കെണിയിൽ പെടുന്നതിനുമുമ്പ് എടുത്തുവച്ച പടമാണ് ‘രവീന്ദ്രാ നീ എവിടെ?’. ഇപ്പോൾ ദാരിദ്ര്യമാണ്.
രണ്ടു സിനിമയാണു പൊട്ടിയത്. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണിപ്പോൾ. ഇതും പൊട്ടുകയാണെങ്കിൽ അന്നമെല്ലാം മുട്ടും. പട്ടുസാരിയുടെ പകിട്ടു മാത്രമേയു കഞ്ഞി കുടിച്ചു കിടക്കുന്ന പാട് ഞങ്ങൾക്കറിയാം.
-ഷീലു ഏബ്രഹാം