ഇസ്ലാമാബാദ്: അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പ്രതിരോധ-രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഷരീഫ്.
എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിന്റെ സാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാൻ ഒരു രാജ്യത്തിനെതിരേയും ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല. പുരോഗതിയും സമാധാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ സമാധാനമാണു രാജ്യം ആഗ്രഹിക്കുന്നത്.
രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.