ചോ​ദ്യം ഇ​ഷ്‌​ട​മാ​യി​ല്ല; “അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​രം ത​ന്നാ​ൽ എ​ന്തും പ​റ​യാ​മോ”; ഷി​ബു ച​ക്ര​വ​ർ​ത്തി​യോ​ടു ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: ലു​ലു ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സാം​സ്കാ​രി​ക മു​ഖാ​മു​ഖ​ത്തി​ൽ ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി​യോ​ടു ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ.​ആ‌​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ​പ്പ​റ്റി​യു​ള്ള ഷി​ബു ച​ക്ര​വ​ർ​ത്തി​യു​ടെ ചോ​ദ്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്.

സാം​സ്കാ​രി​ക മു​ഖാ​മു​ഖ​ത്തി​ൽ കെ.​ആ‌​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​യാ​ണ് ഷി​ബു ച​ക്ര​വ​ർ​ത്തി ചോ​ദ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. “ന​മു​ക്കൊ​രു കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ണ്ട്, ദേ​ശീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണു​പോ​ലും, തു​ട​ങ്ങി​യി​ട്ട് പ​ത്തു വ​ർ​ഷ​മാ​യി.

കു​ട്ടി​ക​ളൊ​ക്കെ​യാ​ണെ​ങ്കി​ൽ ഓ​ടി​ക്ക​ളി​ക്കേ​ണ്ട പ്രാ​യ​മാ​യി. പ​ക്ഷേ, കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ടു​ന്നി​ല്ല, ഇ​തി​ങ്ങ​നെ മ​തി​യോ” എ​ന്നാ​യി​രു​ന്നു ഷി​ബു ച​ക്ര​വ​ർ​ത്തി ചോ​ദി​ച്ച​ത്.

ഈ ​ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു ദേ​ഷ്യം വ​ന്ന​ത്. കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ഴു​വ​ൻ കു​ഴ​പ്പ​മാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി രോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു.

അ​തി​നോ​ടൊ​ന്നും യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ആ​മു​ഖ​മാ​യി പ​റ​ഞ്ഞ​ത്. “അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​രം ത​ന്നാ​ൽ എ​ന്തും പ​റ​യാ​മോ” എ​ന്നും പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി രോ​ഷ​ത്തോ​ടെ ചോ​ദി​ച്ചു.

Related posts

Leave a Comment