ഉപേക്ഷിച്ച് പോകുമെന്ന് സംശയം; ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി. ഭാ​ര്യ ഉ​പേ​ക്ഷി​ച്ച് പോ​കു​മോ എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചാ​വ​ർ​കോ​ട് സ്വ​ദേ​ശി ലീ​ല​യെ​യാ​ണ് ഭ​ർ​ത്താ​വ് അ​ശോ​ക​ൻ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ കു​ടും​ബ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ലീ​ല​യ്ക്ക് എഴുപത് ശതമാനത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാണ് നി​ഗ​മ​നം.

മ​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ശോ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും, അ​ശോ​ക​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment