കോട്ടയം: തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങിയ 34 കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷിബു എസ്. നായരെന്ന യുവാവിനെ സൂക്ഷിക്കണമെന്നു പോലീസ്.
വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പോലെ പ്രാർഥിച്ച് അവരുടെ മനസ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതാണ് ഇയാളുടെ പതിവ്.
പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരേ എറിയുന്നതും ഇയാളുടെ രീതിയാണെന്നു പോലീസ് അറിയിച്ചു.