ഷെ​യ്ൻ നി​ഗം സം​വി​ധാ​യ​ക​നാ​വു​ന്നു; കഥ, സംഗീതം എന്നിവ ഉൾപ്പെടെ അഞ്ചുമേഖകളിലും കൈവച്ച് നടൻ

 

ന​ട​ൻ ഷെ​യ്ൻ നി​ഗം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട് ഫി​ലിം സം​വെ​യ​ർ (Somewhere) സ്വ​ന്തം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യും. 

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഷെ​യ്ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​ന്‍റെ സ്കൂ​ൾ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഷെ​യ്ൻ കൈ​കോ​ർ​ക്കു​ന്ന ചി​ത്ര​മാ​ണ് സം​വെ​യ​ർ.

26 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ നാ​ലു ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. മാ​ജി​ക് റി​യ​ലി​സം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് സം​വെ​യ​ർ. സ്കൂ​ൾ നാ​ളു​ക​ൾ മു​ത​ൽ അ​റി​യു​ന്ന​വ​രാ​ണ് സി​നി​മ​യു​ടെ ഭാ​ഗ​മാ​യു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും.

ക​ഥ, തി​ര​ക്ക​ഥ, കാ​മ​റ, എ​ഡി​റ്റിം​ഗ്, സം​ഗീ​തം എ​ന്നി​വ ഷെ​യ്ൻ ത​ന്നെ​യാ​ണു നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത് ഷെ​യ്ൻ നി​ഗ​വും, ഫ​യാ​സ് എ​ൻ.​ഡ​ബ്ലി​യു​വും ചേ​ർ​ന്നാ​ണ്.

പ​ശ്ചാ​ത്ത​ല സം​ഗീ​തം പ്ര​കാ​ശ് അ​ല​ക്സ്, അ​സോ​സി​യേ​റ്റ് കാ​മ​റ​മാ​ൻ സി​തി​ൻ സ​ന്തോ​ഷ്, ജെ.​കെ, ക​ലാ​സം​വി​ധാ​നം ഫ​യ​സ് എ​ൻ.​ഡ​ബ്ലി​യു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​ശ്വി​ൻ കു​മാ​ർ, സ്റ്റു​ഡി​യോ സ​പ്ത റെ​ക്കോ​ർ​ഡ്സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ജി​തി​ൻ കെ ​സ​ലിം, ക​ള​റി​സ്റ്റ് സ​ജു​മോ​ൻ ആ​ർ ഡി, ​അ​സി​സ്റ്റ​ന്‍റ് ക​ള​റി​സ്റ്റ് വി​നു വി​ൽ​ഫ്ര​ഡ്, സൗ​ണ്ട്: വി​ക്കി, കി​ഷ​ൻ, ഡി​സൈ​ൻ: ഏ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ, മേ​ക്ക​പ്പ് റി​സ്വാ​ൻ ദി ​മേ​ക്ക​പ്പ് ബോ​യ്, കാ​മ​റ അ​സി​സ്റ്റ​ന്‍റ്സ് അ​ക്ഷ​യ് ലോ​റ​ൻ​സ്,ഷോ​ൺ, പ്രൊ​ഡ​ക്ഷ​ൻ ഓ​പ്പ​റേ​റ്റ്സ് അ​ഖി​ൽ സാ​ജു, മ​നു തോ​മ​സ്, വാ​ർ​ത്ത പ്ര​ച​ര​ണം പി.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണു മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

Related posts

Leave a Comment