പതിവായി ചെരുപ്പുകള്‍ മോഷണം പോകുന്നു ! ഒടുവില്‍ നാട്ടുകാര്‍ കള്ളനെ കണ്ടുപിടിച്ചു ; പിന്തുടര്‍ന്ന് ചെന്ന നാട്ടുകാര്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച…

ഒരു പ്രദേശത്തു നിന്നും പതിവായി ചെരുപ്പുകള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എങ്ങനെയും കള്ളനെ പിടിക്കണമെന്നായി നാട്ടുകാര്‍.

എന്നാല്‍ കള്ളനെ കണ്ടവര്‍ ഞെട്ടിപ്പോയി. ഒരു കുറുക്കനായിരുന്നു കക്ഷി. ജര്‍മനിയിലെ ബെര്‍ലിനിലെ സെലണ്ടോര്‍ഫിലാണ് സംഭവം.

വീടിന് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ പതിവായി മോഷണം പോയതോടെ നാട്ടുകാര്‍ ഭയന്നു. മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി ഇറങ്ങി. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറി.

ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ കണ്ടത് പാദരക്ഷകളുടെ വിപുലമായ ശേഖരമാണ്.

തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എല്ലാ ചെരുപ്പുകളും ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് കുറുക്കന്‍. മോഷണമുതല്‍ ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന കള്ളനെന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്.

Related posts

Leave a Comment