മോ​ഷ്‌‌ടാക്ക​ൾ​ക്ക് സ​ന്തോ​ഷവും ഉപയോക്താക്കൾ ദുരിതവും നൽകി വൈദ്യുതി മുടക്കം പതിവാകുന്നു; ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രികാല മോഷണം പതിവാകുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​ദ്യു​തി മു​ടക്കം പതിവായത് ഉ​പ​യോ​ക്ത​ക്ക​ൾ​ക്ക് ദു​രി​ത​മാ​ണെ​ങ്കി​ൽ മോ​ഷ്ട​ക്ക​ൾ​ക്ക് സ​ന്തോ​ഷ​മാ​ണ്. കോ​ടികൾ ചെ​ല​വി​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​ത്തി​ലും മു​ണ്ട​ക്ക​യം, എ​രു​മേ​ലി പ​ട്ട​ണ​ങ്ങ​ളി​ലും 11 കെ​വി ലൈ​നു​ക​ൾ കേ​ബി​ൾ വ​ഴി​യാ​ക്കി​യി​ട്ടും കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നു​ക​ൾ 66 കെ​വി​യി​ൽ നി​ന്നും 110 ആ​ക്കി​യി​ട്ടും കൂ​ട്ടി​ക്ക​ൽ, മ​ണി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 33 കെ​വി സ​ബ് സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചും എ​രു​മേ​ലി​യി​ൽ 110 കെ​വി സ​ബ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യി​ട്ടും വൈ​ദ്യു​തി വി​ത​ര​ണ ത​ട​സ​ത്തി​ൽ നി​ന്നും കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല ഇ​നി​യും മോ​ചി​ത​മാ​യി​ട്ടി​ല്ല.

ചെ​റി​യ മ​ഴ മ​തി മ​ല​യോ​ര മേ​ഖ​ല ഇ​രു​ട്ടി​ലാ​കാ​ൻ. രാ​വും പ​ക​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി. രാ​ത്രി​യി​ൽ പോ​കു​ന്ന വൈ​ദ്യു​തി തി​രി​ച്ചെ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും പി​റ്റേ ദി​വ​സ​മാ​ണ്. സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​തു​മൂ​ലം ഏ​റെ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ, രാ​ത്രി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് ക​വ​ർ​ച്ച​ക്കാ​ർ​ക്ക് സ​ന്തോ​ഷ​മാ​ണ്. സി​സി​ടി​വി സ്ഥാ​പി​ച്ചു​ണ്ടെ​ങ്കി​ൽ പോ​ലും ഇ​വ​ർ​ക്ക് ഇ​ത് പ്ര​ശ്ന​മ​ല്ല. വീ​ടു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ക്കുന്ന​ത്.

ക​ഴി​ഞ്ഞയാ​ഴ്ച മു​ണ്ട​ക്ക​യം പു​ത്തൻ​ച​ന്ത​യി​ലെ ര​ണ്ട് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഒ​രു ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞെ​ങ്കി​ലും മോ​ഷ്‌‌ടാ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മോ​ഷ്‌‌ടാ​ക്ക​ൾ വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത്. പ​ക​ൽ സ​മ​യ​ത്ത് ഇ​വ​ർ വീ​ടും പ​രി​സ​ര​വും മ​ന​സി​ലാ​ക്കി രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പ​തി​വ്.

പ​ക​ൽ ആ​ക്രി​പെ​റു​ക്കാനായി സ്ത്രീ​ക​ളും കു​ട്ടി​ക​ളും എ​ത്തും. ആ​ള​ന​ക്ക​മി​ല്ലാ​യെ​ങ്കി​ൽ വി​ല​പ്പി​ടി​പ്പു​ള്ള​തു​മാ​യി ഇ​വ​ർ ക​ട​ന്നുക​ള​യും. എ​ന്നാ​ൽ, ലൈ​നു​ക​ളി​ലെ ട​ച്ചിംഗു​ക​ൾ വെ​ട്ടി​മാ​റ്റ​ാത്ത​താ​ണ് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന് ത​ട​സ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വേ​ന​ക്കാ​ല​ത്ത് ട​ച്ചി​ഗു​ക​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ർ ഇ​ത് പാ​ലി​ക്കാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts