കുഞ്ഞുങ്ങളുടെ കുസൃതികൾ കാണാൻ എപ്പോഴും രസമാണ്. അവരെന്ത് കാണിച്ചാലും അത് കാണാൻ തന്നെ പ്രത്യേക ചന്തമാണ്. ഇപ്പോഴിതാ മാളിലെത്തിയ കുട്ടിക്കുറുന്പിയുടെ വീഡിയോ ആണ് വൈറലാകുന്നത്. വിധി സക്സേനയുടെയും ഷാനു സഫായയുടെയും മകൾ ദിവിഷ എന്ന മിടുക്കിയാണ് ഈ വീഡിയോയിലെ താരം. @divu\_and\_mom എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഷോപ്പിംഗിനായി ദിവിഷയും കുടുംബവും മാളിൽ എത്തിയതായിരുന്നു. അപ്പോഴാണ് മാളിൽ പരമ്പരാഗത വസ്ത്രങ്ങളും ഫോർമൽ വസ്ത്രങ്ങളും ധരിച്ച പ്രതിമകളെ ദിവിഷ കണ്ടത്. അവ ജീവനുള്ള മനുഷ്യരാണെന്ന് കുഞ്ഞ് തെറ്റിദ്ധരിച്ചു. പിന്നൊന്നും നോക്കിയില്ല എല്ലാ പ്രതിമകളുടേയും കാൽ തൊട്ട് കുട്ടി വന്ദിച്ചു. ഈ മനോഹര നിമിഷം അവളുടെ മാതാപിതാക്കളാണ് പകർത്തിയത്.
വീഡിയോ കണ്ട എല്ലാവരും കുട്ടിയെ അഭിനന്ദിച്ചു. ഇന്ത്യൻ സംസ്കാരമാണ് കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടി കാണിച്ചത്. മാതാപിതാക്കളെയാണ് ആദ്യം അഭിനന്ദിക്കേണ്ടതെന്നാണ് പലരും കമന്റ് ചെയ്തത്.