ഒരു പെണ്‍ വിജയഗാഥ

ബുള്ളറ്റിൽ ഒറ്റയ്ക്ക് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുക. പുരുഷന്മാർപോലും ധൈര്യപ്പെടാത്ത കാര്യമാണ്. എന്നാൽ 12,000കിലോമീറ്റർ ബുള്ളറ്റിൽ ഒറ്റയ്ക്കു യാത്ര ചെയ്തതിെൻറ ആ വേശത്തിലാണ് ഷൈനി രാജ്കുമാർ. ഷൈനി രാജ്കുമാർ ആവേശമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ സഞ്ചരിച്ചാണ് ഷൈനി സ്ത്രീകൾക്ക് ആവേശമായിരിക്കുന്നത്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം അവസാനിപ്പിക്കുക എന്ന സന്ദേശവുമായിായിരുന്നു ഷൈനിയുടെ സഞ്ചാരം.

തിരുവനന്തപുരത്തുനിന്ന് തുടങ്ങി കാഷ്മീരിലെ കർഖുംഗ്ല വരെ 12,000 കിലോമീറ്ററാണ് ഷൈനി 42 ദിവസം കൊണ്ട് സഞ്ചരിച്ചത്. കേരളത്തിൽ ഹിമാലയൻ ബുള്ളറ്റ് സ്വന്തമാക്കിയ ആദ്യ റൈഡർ കൂടിയാണ് ഷൈനി. ആ വിശേഷങ്ങളിലേക്ക്…

ബുള്ളറ്റിനോടുള്ള ഇഷ്ടം

നഴ്സറിയിൽ പഠിക്കുന്ന പ്രായത്തിലേ ബുള്ളറ്റുകളോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ബുള്ളറ്റ് കണ്ടാൽ ഒന്നു തൊടാനും അതിലൊന്ന് സഞ്ചരിക്കാനുമൊക്കെ കൊതിച്ചു. ബന്ധുക്കളിൽ ചിലർക്കൊക്കെ ബുള്ളറ്റുണ്ടായിരുന്നു. ബുള്ളറ്റ് കാണുംതോറും ഇഷ്ടം കൂടിക്കൂടി വന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൊല്ലത്ത് ബുള്ളറ്റ് ഓടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള ലേഖനം വായിക്കാനിടയായി. ഇതോടെ എനിക്കു ബുള്ളറ്റുകളോടുള്ള ഇഷ്ടം വല്ലാതെയങ്ങ് കൂടി. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ബുള്ളറ്റ് ഓടിക്കാൻ പഠിച്ചത്. പഠനം കഴിഞ്ഞ് ഉത്തർപ്രദേശിൽ അധ്യാപികയായി ജോലിക്കു പോയി. പിന്നീട് ഡൽഹി പോലീസിൽ കോണ്‍സ്റ്റബിൾ ആയി ജോലിയിൽ ചേർന്നു. അവിടെവച്ച് ബുള്ളറ്റുകൾ കൂടുതലായി ഡ്രൈവ് ചെയ്യാൻ അവസരമുണ്ടായി. 2007ഓടെ ജോലിയിൽനിന്ന് നീണ്ട അവധിയെടുത്ത് കേരളത്തിൽ തിരിച്ചെത്തി.

യാത്ര നടത്തിയത് സ്ത്രീ സുരക്ഷ ഉയർത്തിക്കാട്ടി

തിരുവനന്തപുരം മുതൽ കാഷ്മീർ വരെ നീണ്ടയൊരു യാത്രയാണ് നടത്തിയത്. പോയി വരാൻ 42 ദിവസമെടുത്തു. 12,000കിലോമീറ്റർ സഞ്ചരിച്ചു. ഈ യാത്രയോടെയാണ് ഞാൻ ശരിക്കുമൊരു റൈഡറായി മാറിയത്. സ്ത്രീയായ എനിക്ക് ഇത്രയും ദൂരമൊക്കെ യാത്ര ചെയ്യാനാവുമോയെന്ന ആശങ്ക യാത്രയ്ക്കു മുന്പ് ഉണ്ടായിരുന്നു. മുന്പ് ചെറിയ യാത്രകളൊക്കെ ഒറ്റയ്ക്കു നടത്തിയിട്ടുണ്ട്. കാഷ്മീർ യാത്രയെക്കുറിച്ച് വീട്ടിൽ ആലോചിച്ചപ്പോൾ എതിർപ്പുണ്ടായില്ല. അങ്ങോട്ടുപോയപ്പോൾ കന്യാകുമാരിയിൽനിന്ന് കാഷ്മീരിലെ ലേ വരെ പരിചയക്കാരായ അനൂപ്, നാഷ് എന്നിവരെ ഒപ്പം കൂട്ടിയിരു ന്നു. ചണ്ഡിഗഡിൽ എത്തിയപ്പോൾ ഭർത്താവും ഒപ്പം കൂടി. കാഷ്മീരിലെത്തി തിരിച്ചു ചണ്ഡിഗഡ് വരെ ഭർത്താവ് ഒപ്പമുണ്ടായിരുന്നു. ചണ്ഡിഗഡ് മുതൽ തിരുവനന്തപുരം വരെ ഒറ്റയ്ക്കാണ് തിരിച്ചുവന്നത്. ജൂലൈ 16ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉൾപ്പെടെയുള്ള സംഘമാണ് യാത്രയാക്കിയത്. ഓഗസ്റ്റ് 27ന് യാത്ര അവസാനിച്ചു. ഈ യാത്രയോടെയാണ് മനക്കരുത്തുണ്ടെങ്കിൽ ഒരു സ്ത്രീക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാനാവും എന്നു ഞാൻ മനസിലാക്കുന്നത്.

അപകടവും സംഭവിച്ചു

യാത്രയിൽ എനിക്ക് ആദ്യ ദിവസം തിരുനെൽവേലിയിൽനിന്ന് 60കിലോമീറ്റർ അകലെ ബുള്ളറ്റ് തെന്നിവീണ് അപകടം പറ്റി. ബുള്ളറ്റിന് അത്യാവശ്യം പണി വന്നു. എനിക്കു സാരമായി പരിക്കേറ്റു. എെൻറ മൊബൈൽ ഫോണും കാമറയും തകരാറിലായി. അവിടെനിന്ന് വാഹനം നന്നാക്കി വിശ്രമിച്ചശേഷമാണ് യാത്ര തുടർന്നത്. കർണാടകയിലെ റോയൽ എൻഫീൽഡിെൻറ ആർഎഫ്എം ബിനോ ജോബ് ആ അപകടഘട്ടത്തിൽ സഹായത്തിനെത്തി. തുടർന്ന് യാത്രയുടെ അവസാനംവരെ വാനത്തിെൻറ സർവീസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ ബിനോയുടെ സഹായമുണ്ടായി.

തിരികെ വന്നപ്പോൾ ബംഗളൂരുവിൽനിന്ന് 85കിലോമീറ്റർ അകലെ രാത്രിയിൽ വിജനമായ സ്ഥലത്ത് ബുള്ളറ്റ് ഓഫായിപ്പോയി. ഇതു വല്ലാതെ ആശങ്കപ്പെടുത്തി. എങ്കിലും പെട്ടെന്നു തന്നെ തകരാർ പരിഹരിച്ച് യാത്ര തുടരാനായി.

സ്വന്തമായി ബുള്ളറ്റ് ക്ലബ്ബും

ബുള്ളറ്റ് പ്രേമികളായ സ്ത്രീകൾക്കായിട്ടാണ് ഡോണ്ട്ലെസ് റോയൽ എക്സ്പ്ലോറർ എന്ന ക്ലബ് ഞാൻ കേരളത്തിൽ രൂപീകരിച്ചത്. സ്ത്രീകൾക്കിടയിൽ കൂട്ടായ്മ കുറവാണ്. പ്രത്യേകിച്ച് ഈ മേഖലയിൽ. ഞാൻ ബുള്ളറ്റ് ഓടിക്കുന്നതിനോടൊപ്പം മറ്റു സ്ത്രീകളെയും ബുള്ളറ്റ് ഓടിക്കാനും പഠിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് എെൻറ ഭർത്താവാണ്. ഇപ്പോൾ ഞാൻ കുറേ സ്ത്രീകളെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ചു. ഇപ്പോഴും തുടരുന്നു. തിരുവനന്തപുരം നഗരത്തിലൂടെ ബുള്ളറ്റ് പ്രേമികളായ സ്ത്രീകളുടെ ഒരു യാത്ര എെൻറ മനസിലുണ്ടായിരുന്നു. ഇതാണ് ഡോണ്ട്ലെസ് റോയൽ എക്സ്പ്ലോറർ ക്ലബ് രൂപീകരിച്ചതിനു പിന്നിൽ. മുപ്പതോളം സ്ത്രീകൾ സജീവമായിുണ്ട്. സ്ത്രീകൾ നയിക്കുന്ന കേരളത്തിലെ ആദ്യത്തെ രജിസ്റ്റേർഡ് ബുള്ളറ്റ് ക്ലബ് ആയിരിക്കും ഞങ്ങളുടേത്.

സ്ത്രീകൾ ബുള്ളറ്റ് ഇഷ്ടപ്പെടുന്നവർ

ബുള്ളറ്റിനൊരു പ്രത്യേകതരം തലയെടുപ്പുണ്ട്. ഞാൻ മനസിലാക്കിയിടത്തോളം ബുള്ളറ്റിനു മറ്റ് ഇരുചക്രവാഹന ങ്ങളെ അപേക്ഷിച്ച് അപകടം കുറവാണ്. ബൈക്കുകളുമായി താരതമ്യപ്പെടുത്തിയാൽ ബുള്ളറ്റിൽ ലക്കില്ലാത്ത പാച്ചിൽ കുറവാണ്. ബുള്ളറ്റ് ഇഷ്ടപ്പെടുന്ന സ്ത്രീകളോട് പറയാനുള്ളത് പേടിച്ചു മാറിനിൽക്കരുതെന്നാണ്. പണ്ട് ബുള്ളറ്റ് പുരുഷൻമാരുടെ കുത്തകയായിരുന്നു. പക്ഷേ ഇപ്പോഴങ്ങനെയല്ല കാര്യങ്ങൾ. അതുകൊണ്ട് ബുള്ളറ്റ് ഓടിക്കാൻ താല്പര്യമുള്ളവർ മുന്നോ് കടന്നുവരണം. നിങ്ങളെ സഹായിക്കാൻ ഞാനുണ്ട്.

കുടുംബത്തിൽനിന്നു പിന്തുണ കിട്ടി

എെൻറ കുടുംബത്തിൽനിന്ന് എനിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. എെൻറ അച്ഛനും അമ്മയും ഭർത്താവും മകനുമെല്ലാം പിന്തുണയുമായി എെൻറ കൂടെയുണ്ട്. ഇത്രയും വലിയൊരു യാത്ര ചെയ്യാൻ എനിക്കു പ്രചോദനമായത് അവരുടെ പിൻബലത്തിലാണ്. റൈഡിംഗ് എനിക്കു വല്ലാത്തൊരു പാഷൻ തന്നെയാണ്. വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് എനിക്കിതു സാധിച്ചത്. എെൻറ സമയം അനുകൂലമായാൽ വീണ്ടും റൈഡിംഗിനായി ഇറങ്ങും.

അടുത്ത ലക്ഷ്യം

കന്യാകുമാരി മുതൽ കാഷ്മീർ വരെ 15ഓളം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഞാൻ ഇന്ത്യയുടെ രണ്ടറ്റവും കൂട്ടിമുട്ടിച്ച് സഞ്ചരിച്ചത്. ഈ യാത്ര നിർത്താനൊന്നും പ്ലാനില്ല. കേരളത്തിൽനിന്ന് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ഇനി മനസിലുള്ളത്. അതായത് ബുള്ളറ്റിൽ പോകാൻ കഴിയുന്ന ഇന്ത്യയുടെ പുറത്തുള്ള രാജ്യങ്ങൾ. ഇനിയുള്ള യാത്രയിൽ ആരെയും ഒപ്പം കൂട്ടാതെ തനിയെ പോകാനാണ് ആലോചിക്കുന്നത്.

കുടുംബം

അച്ഛൻ സിസിൽ. അമ്മ വിമല. എെൻറ മാതാപിതാക്കളെക്കുറിച്ച് പറയുന്പോൾ ചെറുപ്പത്തിലേ തൊട്ട് എന്നെ ആണ്‍പെണ്‍ വേർതിരിവൊന്നുമില്ലാതെയാണ് വളർത്തിയത്. അവർ ആവശ്യത്തിനു സ്വാതന്ത്ര്യം തന്നു. അതുകൊണ്ടാണ് എനിക്ക് ഇത്രയും വലിയൊരു സാഹസമൊക്കെ ചെയ്യാൻ പ്രചോദനമായത്. സഹോദരി ഷീജ സ്കൂൾ അധ്യാപികയാണ്. തമിഴ്നാട് സ്വദേശിയായ ഭർത്താവ് രാജ്കുമാർ ടാറ്റാ മോട്ടോഴ്സിലാണ് ജോലി ചെയ്യുന്നത്. മകൻ ലെനിൻ ജോഷ്വ. തിരുവനന്തപുരം കോവളമാണ് സ്വദേശം. ഇപ്പോൾ ശാസ്തമംഗലത്ത് താമസം.

നിയാസ് മുസ്തഫ

Related posts