റയലിലേക്ക് നെ​യ്മ​റി​ന്‍റെ വ​ര​വു ത​ള്ളി സി​ദാ​ൻ

മാഡ്രിഡ്: ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്കു​​ണ്ടാ​​കി​​ല്ലെ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ സി​​ന​​ദീ​​ൻ സി​​ദാ​​ൻ. അ​​ടു​​ത്ത ട്രാ​​ൻ​​സ്ഫ​​ർ സീ​​സ​​ണി​​ൽ നെ​​യ്മ​​ർ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ എ​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹം പ്ര​​ച​​രി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ലാ​​ണ് നെ​​യ്മ​​ർ ലോ​​ക​​റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​ത്.

ഫെ​​ബ്രു​​വ​​രി 25ന് ​​മാ​​ഴ്സെ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കാ​​ൽ​​കു​​ഴ​​യ്ക്ക് പൊ​​ട്ട​​ലേ​​റ്റ താ​​രം ശ​​സ്ത്ര​​ക്രി​​യ​​യെ​​ത്തു​​ട​​ർ​​ന്ന് നി​​ല​​വി​​ൽ വി​​ശ്ര​​മി​​ത്തി​​ലാ​​ണ്. നെ​​യ്മ​​ർ മി​​ക​​ച്ച താ​​ര​​മാ​​ണ്. എ​​ന്നാ​​ൽ, അ​​ദ്ദേ​​ഹം റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ഭാ​​ഗ​​മ​​ല്ല. എ​​ന്‍റെ ക​​ളി​​ക്കാ​​രെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​നാ​​ണ് താ​​ത്പ​​ര്യ​​മെ​​ന്നും നെ​​യ്മ​​റി​​ന്‍റെ വ​​ര​​വി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​ഭ്യൂ​​ഹ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ചോ​​ദി​​ച്ച​​പ്പോ​​ൾ സി​​ദാ​​ൻ പ​​റ​​ഞ്ഞു.

ബ​​ർ​​ണ​​ബ്യൂ​​വി​​ലെ വാ​​തി​​ൽ തു​​റ​​ന്നു​​കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് നെ​​യ്മ​​റി​​ന് അ​​റി​​യാ​​മെ​​ന്നും എ​​ന്നാ​​ൽ അ​​ദ്ദേ​​ഹം പി​​എ​​സ്ജി​​യി​​ൽ സ​​ന്തോ​​ഷ​​വാ​​നാ​​ണെ​​ന്നും മാ​​ഡ്രി​​ഡി​​ന്‍റെ ബ്ര​​സീ​​ൽ താ​​രം കാ​​സെ​​മി​​റോ പ​​റ​​ഞ്ഞി​​രു​​ന്നു.

Related posts