സിക്കിമിൽ മേഘ വിസ്ഫോടനം, പിന്നാലെ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായ്

സി​ക്കി​മി​ൽ മേ​ഘ​ വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് മി​ന്ന​ൽ പ്ര​ള​യം. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ലൊ​നാ​ക് ത​ടാ​ക​ത്തി​ന് മു​ക​ളി​ലാ​ണ് മേ​ഘ​ വി​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഇ​ത് ടീ​സ്റ്റ ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. 23 സൈ​നി​ക​രെ കാ​ണാ​താ​യ​താ​യ് റി​പ്പോ​ർ​ട്ട്. പ്ര​ദേ​ശ​ത്ത് സൈ​നി​ക​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.  ചു​ങ്താ​ങ് അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ ന​ദി 15 മു​ത​ൽ 20 അ​ടി വ​രെ ഉ​യ​ര​ത്തി​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി. ടീ​സ്റ്റ ന​ദി​ക്ക​ടു​ത്തു​ള്ള റോ​ഡി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ  പകർത്തിയ വീഡിയോയിൽ വ്യക്തമാണ്.

എ​ന്നാ​ൽ സി​ക്കി​മി​ന്‍റെ വ​ട​ക്ക് കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നേ​ര​ത്തെ വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ സി​ക്കി​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ഉ​ണ്ടാ​യ​ത്. മേ​ഘ​ വി​സ്ഫോ​ട​ന​ത്തി​ന് ശേ​ഷം ന​ദി​യി​ലെ ജ​ല​നി​ര​പ്പ് നി​ര​ന്ത​രം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഗ​സോ​ൾ​ഡോ​ബ, ഡൊ​മോ​ഹാ​നി, മെ​ഖ​ലി​ഗ​ഞ്ച്, ഗി​ഷ് തു​ട​ങ്ങി​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ ഇ​ത് ബാ​ധി​ച്ചേ​ക്കാം. അ​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചു​ങ്‌​താ​ങ് പ​ട്ട​ണ​ത്തെ ചു​റ്റു​പാ​ടു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നും ബാ​ധി​ച്ചു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ങ്കി​ലും പൊ​തു സ്വ​ത്തി​ന് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​ങ്താ​മി​ൽ ചി​ല​രെ കാ​ണാ​താ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ടെ​ന്നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും സി​ങ്തം സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പ്രേം ​സിം​ഗ് ത​മാം​ഗ് പ​റ​ഞ്ഞു.

എ​ല്ലാ താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ടീ​സ്റ്റ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രോ​ട് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ വീ​ടു​ക​ളി​ൽ നി​ന്ന് ഒ​ഴി​യാ​നും നി​ർ​ദേ​ശം നൽകി.

ഇ​ന്ന​ലെ മു​ത​ൽ ദ​ക്ഷി​ണ സി​ക്കി​മി​ലെ നാം​ചി​യി​ലും നം​താ​ങ്ങി​ലും  98.0 മി​ല്ലീ​മീ​റ്റ​റും 90.5 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ സി​ക്കി​മി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ത​മാ​യ മ​ഴ ല​ഭി​ച്ചു. അ​ടു​ത്ത 3-4 ദി​വ​സ​ങ്ങ​ളി​ൽ സി​ക്കി​മി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും കാ​ലാ​വ​സ്ഥാ ഓ​ഫീ​സ് ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

 

Related posts

Leave a Comment