മദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗി​ന്‍റെ  വ​സ​തി​യി​ൽ ഇ​ഡി റെ​യ്ഡ്. ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ്. 2020ൽ ​മ​ദ്യ​ശാ​ല​ക​ള്‍​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ സ​ഞ്ജ​യ് സിം​ഗി​നും പ​ങ്കു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ്.

ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ഇ​ഡി സം​ഘം സിം​ഗി​ന്‍റെ വീ​ട്ടി​ൽ എ​ത്തി.  ഇ​തേ കേ​സി​ല്‍ എ​എ​പി നേ​താ​വും ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ ജ​യി​ലി​ലാ​ണ്.  മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് എം​പി​യു​ടെ വ​സ​തി​യി​ലെ റെ​യ്ഡ്.

എ​ന്നാ​ൽ  അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു സം​സ്ഥാ​ന ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കി എ​ന്നി​വ​യാ​ണ് സ​ഞ്ജ​യ് സിം​ഗി​ന്‍റെ മേ​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍.

അ​തേ​സ​മ​യം  ബി​ജെ​പി ക​ള്ള കേ​സ് ചു​മ​ത്തി എ​എ​പി നേ​താ​ക്ക​ളെ  ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു. 

Related posts

Leave a Comment