ശി​ല്‍​പ ഷെട്ടി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് എ​ന്തി​ന്..? രാ​ജ് കു​ന്ദ്ര പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി​യി​രു​ന്നതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ബോ​ളി​വു​ഡ് സി​നി​മ​യി​ല്‍ ഇ​പ്പോ​ഴും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ശി​ല്‍​പ്പ ഷെ​ട്ടി. ശി​ല്‍​പ ഷെ​ട്ടി​ക്ക് പു​റ​മെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യും എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​നാ​ണ്.

ബി​സി​ന​സു​കാ​ര​നാ​യ രാ​ജ് കു​ന്ദ്ര 2009-ലാ​ണ് ശി​ല്‍​പ്പ ഷെ​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ആ​ദ്യ ഭാ​ര്യ​യി​ല്‍ നി​ന്നു വേ​ര്‍​പി​രി​ഞ്ഞ ശേ​ഷ​മാ​ണ് രാ​ജ് കു​ന്ദ്ര ശി​ല്‍​പ​യെ ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണ് ശി​ല്‍​പ​യ്ക്കും രാ​ജി​നും ഉ​ള​ള​ത്.

അ​ശ്ലീ​ല ചി​ത്ര നി​ര്‍​മാ​ണ​കേസിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഒ​ന്ന​ട​ങ്കം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ രാ​ജ് കു​ന്ദ്ര​യു​ടെ പ​ഴ​യ അ​ഭി​മു​ഖ​ങ്ങ​ളെ​ല്ലാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ണ്ടും വൈ​റ​ലാ​യി​രു​ന്നു.

ത​ന്‍റെ ജോ​ലി​യി​ലു​ണ്ടാ​വു​ന്ന ചെ​റി​യ പ്ര​ശ്ന​ങ്ങ​ള്‍ പോ​ലും ഭാ​ര്യ ശി​ല്‍​പ ഷെ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കാ​റു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് രാ​ജ് കു​ന്ദ്ര. മു​മ്പ് രാ​ജ് കു​ന്ദ്ര ന​ല്‍​കി​യ ന​ല്‍​കി​യ ഒ​ര​ഭി​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും പ്ര​ച​രി​ക്കു​ന്ന​ത്.

ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് എ​ന്ന നി​ല​യി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നെ വി​ശേ​ഷി​പ്പി​ക്കാ​റു​ള​ള​ത്, ഒ​രി​ക്ക​ലും രാ​ജ് എ​ന്ന​ല്ല.

ശി​ല്‍​പ ഒ​രു സെ​ലി​ബ്രി​റ്റി​യാ​യ​തു​കൊ​ണ്ട് എ​ന്‍റെ ജോ​ലി​യി​ല്‍ എ​ന്ത് ചെ​റി​യ പ്ര​ശ്ന​ങ്ങ​ള്‍ വ​ന്നാ​ലും ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് എ​ന്ന പേ​രി​ലാ​ണ് വ​രി​ക, രാ​ജി​ന്‍റെ പേ​രി​ല​ല്ല.

ഞാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്‍റെ ഭാ​ര്യ​യു​ടെ പേ​ര് എ​ടു​ത്തി​ട്ട​തി​ന് ഞാ​ന്‍ ഒ​ന്നി​ല​ധി​കം മാ​നന​ഷ്ട​കേ​സ് ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് തെ​റ്റാ​യ കാ​ര്യ​മാ​ണ്.

ഒ​രു വ്യ​ക്തി സെ​ലി​ബ്രി​റ്റി​യാ​യ ആ​ളെ വി​വാ​ഹം ക​ഴി​ച്ചെ​ന്ന് ക​രു​തി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് എ​പ്പോ​ഴും പേ​രു​ക​ള്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും ക​വ​ര്‍​ന്നെ​ടു​ക്കാ​നും ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്.

ഇ​ത് കാ​ര​ണം എ​നി​ക്ക് ഇ​ന്ത്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി. പ​ക്ഷേ നി​ങ്ങ​ളു​ടെ വീ​ട് നി​ങ്ങ​ളു​ടെ ഹൃ​ദ​യം ഉ​ള​ള സ്ഥ​ല​മാ​ണ്.

ക​ഴി​യു​ന്ന​ത്ര മി​ക​ച്ച​ത് ഞാ​ന്‍ ഇ​വി​ടെ നി​ന്ന് തു​ട​രും എ​ന്നാ​ണ് രാ​ജ് കു​ന്ദ്ര മു​ന്‍​പ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം അ​ശ്ലീ​ല ചി​ത്ര​നി​ര്‍​മാ​ണ​ക്കേ​സി​ന്‍റെ പേ​രി​ല്‍ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ ശി​ല്പ ഷെ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.

പോലീസ് പറയുന്നതിങ്ങനെ… വെ​ബ് സീ​രി​സി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ജ് കു​ന്ദ്ര പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി​യി​രു​ന്ന​ത്.

ചെ​റി​യ റോ​ളു​ക​ള്‍ അ​ഭി​ന​യി​ച്ച ന​ടി​മാ​രെ​യാ​യി​രി​ക്കും കൂ​ടു​ത​ലും വി​ളി​ക്കു​ക. ആ​ദ്യം ഓ​ഡി​ഷ​ന്‍ ന​ട​ത്തും. ചി​ല രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച് അ​തി​ന്‍റെ വീ​ഡി​യോ അ​യ​ച്ചു​ത​ര​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളോ​ട് പ​റ​യും.

ഓ​ഡി​ഷ​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തി പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ത് അ​യ​ച്ചു​കൊ​ടു​ക്കും. ഈ ​വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്താ​ണ് പി​ന്നീ​ട് പോ​ണ്‍ സി​നി​മ​യാ​യി ഇ​റ​ക്കു​ക.

അ​ഭി​ന​യി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത് പോ​ണ്‍ വീ​ഡി​യോ ആ​ക്കു​ക.

നി​ര​വ​ധി പേ​രാ​ണ് ഇ​ങ്ങ​നെ രാ​ജ് കു​ന്ദ്ര​യു​ടെ​യും സം​ഘ​ത്തി​ന്‍റെയും കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

രാ​ജ് കു​ന്ദ്ര​യു​ടെ വാ​ട്സ്ആ​പ്പ് ചാ​റ്റ് വി​വ​ര​ങ്ങ​ളും ഇപ്പോൾ പു​റ​ത്ത് വന്നിട്ടുണ്ട്. പോ​ണ്‍ വീ​ഡി​യോ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്രൂ​പ്പി​ലെ ചാ​റ്റ് വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. രാ​ജ് കു​ന്ദ്ര ത​ന്നെ​യാ​ണ് ഈ ​ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ന്‍.

Related posts

Leave a Comment