അഭിമന്യു വധത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരേ ആഞ്ഞടിച്ച് സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ, അന്വേഷണ സംഘത്തിന് എസ്ഡി പിഐയെ പേടിയാണോയെന്ന് പരിഹാസം, അണികളും പ്രതിഷേധത്തിലേക്ക്

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതികളിലാരെയും അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുന്ന പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരേ സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ രംഗത്ത്.

അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പോലീസെന്നും അദ്ദേഹം ആരോപിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ഉറപ്പായിട്ടും സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതില്‍ സിപിഎം പ്രവര്‍ത്തകര്‍ രോഷത്തിലാണ്.

വോട്ടു ബാങ്ക് രാഷ്ട്രീയത്തിനായി സിപിഎം ഒളിച്ചുകളി നടത്തുകയാണെന്നാണ് അണികള്‍ പറയുന്നത്. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കാനുള്ള ഒരുക്കത്തിലാണ് അഭിമന്യുവിന്റെ മാതാപിതാക്കളും ബന്ധുക്കളും.

Related posts