നീ ​എ​ന്‍റെ പ്രാർഥന കേ​ട്ടു….; യു​ക്രൈ​യി​നി​ലെ ക​ന്യാ​സ്ത്രീ​ക​ൾ ആ​ല​പി​ച്ച മ​നോ​ഹ​ര മ​ല​യാ​ള ഭക്തി ഗാ​നം

യു​ക്രൈ​യ്നി​ലെ ക​ന്യാ​സ്ത്രീ​ക​ൾ മ​ല​യാ​ള ഭക്തി ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ഉ​ക്രൈ​നി​ലെ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് സെ​ന്‍റ് മാ​ർ​ക്ക് സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ.

1973ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​റ്റു വി​ത​ച്ച​വ​ൻ എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി പൂ​വ​ച്ച​ൽ ഖാ​ദ​ർ ര​ചി​ച്ച നീ ​എ​ന്‍റെ പ്രാ​ർ​ഥ​ന കേ​ട്ടു… എ​ന്ന ഭ​ക്തി ഗാ​ന​മാ​ണ് വ​ള​രെ മ​നോ​ഹ​ര​മാ​യി ഇ​വ​ർ ആ​ല​പി​ച്ച​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച പ്രതി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Related posts