വൃ​ദ്ധസ​ഹോ​ദ​രി​മാർ കൊ​ല്ലപ്പെട്ട സം​ഭ​വം: സ​ഹോ​ദ​ര​ന്‍ മരിച്ചനിലയിൽ?

കോ​ഴി​ക്കോ​ട്: ത​ട​മ്പാ​ട്ടു​താ​ഴ​ത്ത് വൃ​ദ്ധ സ​ഹോ​ദ​രി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിലെ പ്രതിയായ സ​ഹോ​ദ​ര​ൻ പ്ര​മോ​ദി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള അ​റു​പ​ത് വ​യ​സു​തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ​പോ​ലീ​സ് ഇ​വി​ടേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.

ശ്രീ​ജ​യ, പു​ഷ്പ​ല​ളി​ത എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ മൂ​ന്ന് വ​ർ​ഷ​മാ​യി ത​ട​മ്പാ​ട്ടു​താ​ഴ​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് പ്ര​മോ​ദും വൃ​ദ്ധ സ​ഹോ​ദ​രി​മാ​രും താ​മ​സി​ച്ചി​രു​ന്ന​ത്.ഫ​റോ​ക്ക് പാ​ലം ജം​ഗ്ഷ​നി​ലാ​ണ് പ്ര​മോ​ദി​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​വ​സാ​നി​ച്ച​ത്.

ഈ ​പ്ര​ദേ​ശ​ത്ത് ഉ​ൾ​പ്പെ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് ഇ​ന്ന് മൂ​ന്നു ദി​വ​സം ആ​വു​മ്പോ​ഴും സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

പ്ര​മോ​ദ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യെ​ന്ന​സം​ശ​യം നേ​ര​ത്തെ ത​ന്നെ പോ​ലീ​സി​നു​ണ്ടാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ സ​ഹോ​ദ​രി​മാ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.സ​ഹോ​ദ​ര​ന്‍ പ്ര​മോ​ദ് ഇവരെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് േക​സ്.

Related posts

Leave a Comment