കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനോടു സാദൃശ്യമുള്ള അറുപത് വയസുതോന്നിക്കുന്നയാളുടെ മൃതദേഹം തലശേരിയിലെ പുഴയില് കണ്ടെത്തി. സ്ഥിരീകരണത്തിനായി പോലീസ് ഇവിടേക്കു തിരിച്ചിട്ടുണ്ട്.
ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്.
ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താന് കഴിഞ്ഞില്ല.
പ്രമോദ് പുഴയിലേക്ക് ചാടിയെന്നസംശയം നേരത്തെ തന്നെ പോലീസിനുണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില് സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയത്.സഹോദരന് പ്രമോദ് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് േകസ്.