ശി​വ​രാ​ത്രി ആ​ഘോ​ഷം; ക്ഷേ​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി

കോ​ട്ട​യം: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നാ​യി തി​രു​ന​ക്ക​ര, ഏ​റ്റു​മാ​നൂ​ര്‍, വൈ​ക്കം ക്ഷേ​ത്ര​ങ്ങ​ള്‍ ഒ​രു​ങ്ങി. തി​രു​ന​ക്ക​ര​യി​ൽ നാ​ളെ രാ​വി​ലെ 9.30നു ​ജ​ല​ധാ​ര, ക്ഷീ​ര​ധാ​ര, ന​വ​കം, 11നു ​ക​ള​ഭാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം 5.30നു ​പ്ര​ദോ​ഷ​പൂ​ജ, ആ​റി​നു ദീ​പാ​രാ​ധ​ന, നാ​മ​ജ​പ പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു സ്വ​യം​ഭൂ ദ​ര്‍​ശ​നം, ഒ​ന്‍​പ​തി​നു ഘൃ​ത​ധാ​ര, രു​ദ്ര​ജ​പം, 12നു ​ശി​വ​രാ​ത്രി വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്, ചു​റ്റു​വി​ള​ക്ക്. ശി​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശി​വ​നാ​മാ​ര്‍​ച്ച​ന, ഏ​ഴി​നു ഭ​ജ​ന, 8.30നും ​ഭ​ക്തി ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി, 7.30നു ​സോ​പാ​ന സം​ഗീ​തം, 8.15നു ​സം​ഗീ​ത സ​ദ​സ്, വൈ​കു​ന്നേ​രം 5.30നു ​മ​ഹാ​ശ​യ​ന പ്ര​ദ​ക്ഷി​ണം, പ്ര​ദോ​ഷ പൂ​ജ, ദീ​പ​ക്കാ​ഴ്ച, പ്ര​ദോ​ഷ ശ്രീ​ബ​ലി, രാ​ത്രി എ​ട്ടി​നു സി​നി​മാ​താ​രം അ​ഞ്ജ​ലി ഹ​രി​യു​ടെ നൃ​ത്തം. ഒ​ന്‍​പ​തി​നു ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, 12നു ​ശി​വ​രാ​ത്രി പൂ​ജ, 12.15നു ​കു​ച്ചി​പ്പു​ടി​യും അ​ര​ങ്ങേ​റും.

വൈ​ക്കം ക്ഷേ​ത്ര​ത്തി​ല്‍ പ​തി​വ് പൂ​ജ​ക​ള്‍​ക്കു പു​റ​മെ 18 വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളും നി​വേ​ദ്യ​വും ന​ട​ത്തും. ശ്രീ​ഭൂ​ത​ബ​ലി, പ്രാ​ത​ല്‍, കാ​വ​ടി, അ​ഭി​ഷേ​കം, വൈ​കു​ന്നേ​രം ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​പ്പ്, പു​ഷ്പാ​ല​ങ്കാ​രം എ​ന്നി​വ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു വൈ​ക്കം ക​ച്ചേ​രി​ക്ക​വ​ല​യി​ല്‍​നി​ന്നു ഭ​സ്മ​ക്കാ​വ​ടി ആ​രം​ഭി​ക്കും. തു​ട​ര്‍​ന്നു ഭ​സ്മ​ക്കാ​വ​ടി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി അ​ഭി​ഷേ​കം ന​ട​ത്തും.

Related posts

Leave a Comment