ഓ​വ​റി​ലെ ആ​റ് പ​ന്തും സി​ക്സ്; അ​പൂ​ർ​വ നേ​ട്ട​വു​മാ​യി വം​ഷി കൃ​ഷ്ണ

ക​ട​പ്പ: ഓ​വ​റി​ലെ ആ​റ് പ​ന്തു​ക​ളി​ല്‍ ആ​റ് സി​ക്‌​സ​ര്‍ എ​ന്ന അ​പൂ​ര്‍​വ നേ​ട്ടം ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി. സി.​കെ. നാ​യു​ഡു അ​ണ്ട​ര്‍ 23 ട്രോ​ഫി​യി​ല്‍ റെ​യി​ല്‍​വേ​സി​നെ​തി​രെ ആ​ന്ധ്ര ഓ​പ്പ​ണ​ര്‍ വം​ഷി കൃ​ഷ്‌​ണ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

റെ​യി​ല്‍​വേ​സി​ന്‍റെ സ്പി​ന്ന​ര്‍ ദ​മ​ന്ദീ​പ് സിം​ഗാ​ണ് വം​ഷി കൃ​ഷ്‌​ണ​യു​ടെ ബാ​റ്റിം​ഗി​ന് മു​ന്നി​ൽ ത​ല​കു​നി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ വം​ഷി കൃ​ഷ്‌​ണ 64 പ​ന്തി​ല്‍ 110 റ​ണ്‍​സ് നേ​ടി.

സെ​ഞ്ചു​റി നേ​ടി​യ വം​ഷി കൃ​ഷ്‌​ണ​യു​ടെ ക​രു​ത്തി​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ആ​ന്ധ്ര 378 റ​ണ്‍​സെ​ടു​ത്തു. റെ​യി​ല്‍​വേ​സ് ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 231 ഓ​വ​റി​ല്‍ 865/9 എ​ന്ന സ്കോ​റി​ല്‍ ഡി​ക്ലെ​യ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ക​ളി സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.

Related posts

Leave a Comment