തു​​​​​ർ​​​​​ക്കി വി​​​​​മ​​​​​ൻ​​​​​സ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ; ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് ഇന്ത്യൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ

അ​​​​​ലാ​​​​​നി​​​​​യ(​​​​​തു​​​​​ർ​​​​​ക്കി): തു​​​​​ർ​​​​​ക്കി വി​​​​​മ​​​​​ൻ​​​​​സ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ച​​​​​രി​​​​​ത്രം​​​​​കു​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ. മ​​​​​നീ​​​​​ഷ ക​​​​​ല്യാ​​​​​ണി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ മി​​​​​ക​​​​​വി​​​​​ൽ ഇ​​​​​ന്ത്യ 4-3ന് ​​​​​എ​​​​​സ്റ്റോ​​​​​ണി​​​​​യ​​​​​യെ തോ​​​​​ല്പി​​​​​ച്ചു.

ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ ഒ​​​​​രു യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ത്തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു​​​​​മു​​​​​ന്പ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സീ​​​​​നി​​​​​യ​​​​​ർ വ​​​​​നി​​​​​ത​​​​​ക​​​​​ൾ യു​​​​​വേ​​​​​ഫ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഒ​​​​​രു ടീ​​​​​മി​​​​​നെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ തോ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

17, 81 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ​​​​​നീ​​​​​ഷ സ്കോ​​​​​ർ ചെ​​​​​യ്ത​​​​​ത്. ഇ​​​​​ന്ദു​​​​​മ​​​​​തി ക​​​​​തി​​​​​രേ​​​​​ശ​​​​​ൻ (62’), പ്യാ​​​​​രി സാ​​​​​സ (79’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​റ്റ് സ്കോ​​​​​റ​​​​​ർ​​​​​മാ​​​​​ർ. ആ​​​​​ദ്യ​​​​​പ​​​​​കു​​​​​തി പി​​​​​രി​​​​​യു​​​​​ന്പോ​​​​​ൾ 1-1ന് ​​​​​സ​​​​​മ​​​​​നി​​​​​ല​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ലി​​​​​സേ​​​​​റ്റേ താ​​​​​മി​​​​​ക് (32’), വ്ലാ​​​​​ദ കു​​​​​ബാ​​​​​സോ​​​​​വ (88’), മേ​​​​​രി ലി​​​​​സ് ലി​​​​​ലി​​​​​മെ (90’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് എ​​​​​സ്റ്റോ​​​​​ണി​​​​​യ​​​​​യ്ക്കാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്.

ഏ​​​​​ഷ്യ, യ​​​​​വേ​​​​​ഫ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഇ​​​​​ന്ത്യ, ഹോ​​​​​ങ്കോം​​​​​ഗ്, എ​​​​​സ്റ്റോ​​​​​ണിയ, കൊ​​​​​സോ​​​​​വ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു തു​​​​​ർ​​​​​ക്കി​​​​​ഷ് വി​​​​​മ​​​​​ൻ​​​​​സ് ക​​​​​പ്പി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്.

Related posts

Leave a Comment