മ​യാ​മി ചാ​മ്പ്യ​ൻ സ്റ്റീ​ഫ​ൻ​സ് റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ

ഫ്ലോ​റി​ഡ: മ​യാ​മി ഓ​പ്പ​ൺ ചാ​മ്പ്യ​ൻ സ്ലോ​ൺ സ്റ്റീ​ഫ​ൻ​സ് വ​നി​താ റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ ക​ട​ന്നു. ക​രി​യ​റി​ൽ ആ​ദ്യ​മാ​യാ​ണ് സ്റ്റീ​ഫ​ൻ​സ് ആ​ദ്യ പ​ത്തി​ൽ ക​ട​ക്കു​ന്ന​ത്. മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി സ്റ്റീ​ഫ​ൻ​സ് ഒ​മ്പ​താം റാ​ങ്കാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. പെ​ട്ര ക്വി​റ്റോ​വ, കെ​ർ​ബ​ർ, ഡാ​രി​യ ക​സാ​ത്കി​ന എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് സ്റ്റീ​ഫ​ൻ​സ് ഒ​മ്പ​തി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​ത്.

സി​മോ​ണ ഹാ​ല​പ്പാ​ണ് പു​തി​യ റാ​ങ്കിം​ഗി​ലും ഒ​ന്നാ​മ​ത്. വോ​സ്നി​യാ​ക്കി ര​ണ്ടാ​മ​തും മു​ഗു​രു​സ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. മ​യാ​മി ഓ​പ്പ​ൺ കി​രീ​ട​മാ​ണ് സ്റ്റീ​ഫ​ൻ​സി​നെ റാ​ങ്കിം​ഗി​ൽ കു​തി​പ്പ് ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​ത്.

ജ​ലീ​ന ഒ​സ്റ്റാ​പെ​ങ്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്റ്റീ​ഫ​ൻ​സ് മ​യാ​മി​യി​ൽ കി​രീ​ടം ചൂ​ടി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 7-6 (7-5), 6-1.

Related posts