ലക്നോ: രാത്രിയിൽ ഭാര്യ പാമ്പായി മാറി ഉപദ്രവിക്കുകയാണെന്നും തന്നെ രക്ഷിക്കണമെന്നും ഭർത്താവ് മിറാജ്. സംഭവത്തെക്കുറിച്ച് ഇയാൾ മജിസ്ട്രേറ്റിന് പരാതിപ്പെട്ടതിനു പിന്നാലെ ഭാര്യ നസിമുൻ വിശദീകരണവുമായി രംഗത്ത്.
തന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്നും ഇനിയും കൂടുതൽ പണം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നസിമുൻ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണ് മിറാജ്. അതിന്റെ ഭാഗമായാണ് ഇല്ലാത്ത കഥകൾ മെനഞ്ഞ് ഇയാൾ പരാതി നൽകിയതെന്ന് യുവതി വ്യക്തമാക്കി. നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ എന്നും വഴക്കിടുമെന്നും ഇവർ പറയുന്നു.
അതേസമയം, രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഭർത്താവിന്റെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു.