അ​യ്യ​പ്പഭ​ക്ത​ര്‍ സ​ഹ​ക​രി​ക്ക​ണം; നി​ല​യ്ക്ക​ല്‍-പ​മ്പ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​നയെന്ന് മ​ന്ത്രി എ.കെ. ശശീന്ദ്രൻ

കോ​ഴി​ക്കോ​ട്: നി​ല​യ്ക്ക​ല്‍ – പ​മ്പ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ.​ശീ​ന്ദ്ര​ന്‍ . സ്വാ​ഭാ​വി​ക​മാ​യ നി​ര​ക്കു​വ​ര്‍​ധ​ന​യാ​ണി​ത്. നേ​ര​ത്തെ ത​ന്നെ ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി​യി​രു​ന്നു.

ഡീ​സ​ല്‍, പെ​ട്രോ​ള്‍ വി​ല​വ​ര്‍​ധ​ന​വു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഒ​രു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 31 രൂ​പ​യി​ല്‍ നി​ന്ന് 40 രൂ​പ​യാ​യാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്.
പു​തി​യ നി​ര​ക്ക് ഇ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ നി​ര​ക്ക് വ​ര്‍​ധ​ന, പ​മ്പ-​നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ല്‍ ഇ​പ്പോ​ഴാണ് ​ബാ​ധ​ക​മാ​ക്കി​യ​തെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

Related posts